28 February Sunday

കർഷകസമരം 
32 ദിവസം 
പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


കൊച്ചി
ഡൽഹിയിലെ കർഷകസമരത്തിന്‌ ഐക്യദാർഢ്യവുമായി കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട്ട്‌‌ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം 32 ദിവസം പിന്നിട്ടു. വെള്ളിയാഴ്ച കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം ജീമോൻ കുര്യൻ സമരം ഉദ്‌ഘാടനം ചെയ്തു. എറണാകുളം ഏരിയ പ്രസിഡന്റ്‌ മൈക്കിൾ മനോജ്‌ അധ്യക്ഷനായി. പ്രേമ രാജേന്ദ്രൻ, ജി രാജേന്ദ്രൻ, കെ കെ ശങ്കരൻ, എം സി രമേശ്‌, പി വി അയ്യപ്പൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, പ്രസിഡന്റ്‌ കെ വി ഏലിയാസ്‌, പി എം ഇസ്മയിൽ, വി പി ശശീന്ദ്രൻ, പ്രൊഫ. എൻ രമാകാന്തൻ, എ ജെ ഇഗ്നേഷ്യസ്‌, കെ എൻ ജയപ്രകാശ്‌, വി ജി സുധികുമാർ, കെ എൻ രാധാകൃഷ്ണൻ, രമ ശിവശങ്കർ, എ പി ഷാജി, അഡ്വ. കെ ഡി വിൻസെന്റ്‌, സി എൻ അപ്പുക്കുട്ടൻ, ടി എ സുഗതൻ, കെ എ സുധി എന്നിവർ സംസാരിച്ചു. ശനിയാഴ്ച പള്ളുരുത്തി, കൊച്ചി, മുളന്തുരുത്തി, കോലഞ്ചേരി എന്നീ പ്രദേശങ്ങളിലെ കർഷകർ സമരത്തിൽ അണിനിരക്കും. കർഷകസംഘം ജില്ലാ ട്രഷറർ പ്രൊഫ. എൻ രമാകാന്തൻ ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top