29 February Saturday

ടിടിഇമാർ നീലയിൽ തിളങ്ങും ; ഇനി പുതിയ യൂണിഫോം

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

കോട്ടയം > റെയിൽവേയിൽ ടിടിഇമാർക്ക്‌ ഇനി പുതിയ യൂണിഫോം. വെള്ളയും വെള്ളയുമിട്ട ടിടിഇമാർ പതിയെ അപ്രത്യക്ഷമാകും. പകരം നീല പാന്റും നീല കോട്ടുമാണ്‌ പുതിയ വേഷം. ഷർട്ട്‌ വെള്ള തന്നെ. മുംബൈ, തിരുവനന്തപുരം ഡിവിഷനുകളിൽ പുതിയ വേഷം നിലവിൽ വന്നു. രാജ്യത്തെ എല്ലാ റെയിൽവേ ഡിവിഷനുകളിലും ഇത്‌ നടപ്പാക്കും.

പഴയ വേഷം വെള്ള പാന്റിനും ഷർട്ടിനും പുറമെ കറുത്ത കോട്ട്‌, ഷൂ, ചുവന്ന ടൈ എന്നിങ്ങനെയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്‌ മാറുന്നത്‌. പുതിയതിൽ നേവി ബ്ലൂ പാന്റിനും വെള്ള ഷർട്ടിനും പുറമെ നീല ടൈയുമുണ്ട്‌. വനിതകൾക്ക്‌ ചുരിദാർ ധരിക്കാമെങ്കിലും ഈ നിറങ്ങളിലുള്ളത്‌ വേണം.  ടൈയിൽ റെയിൽവേയുടെ എംബ്ലവും. രണ്ടു മാസത്തിനകം എല്ലാ ടിടിഇമാരും പുതിയ വേഷത്തിലേക്ക്‌ മാറും.

ടിക്കറ്റ്‌ ഇൻസ്‌പെക്ടർമാരുടെ ബാഡ്‌ജുകളിൽ ഇനി നക്ഷത്രങ്ങളുണ്ടാകും. ടിടിഇക്ക്‌ നക്ഷത്രമുണ്ടാവില്ല. സീനിയർ ടിടിഇക്ക്‌ ഒരു നക്ഷത്രം, ടിക്കറ്റ്‌ ഇൻസ്‌പെക്ടർക്ക്‌ രണ്ട്‌ നക്ഷത്രം, ചീഫ്‌ ടിക്കറ്റ്‌ ഇൻസ്‌പെക്ടർക്ക്‌ മൂന്ന്‌ നക്ഷത്രം എന്നിങ്ങനെയാണ്‌ നൽകുക.


പ്രധാന വാർത്തകൾ
 Top