26 February Wednesday

വരവിൽ കവിഞ്ഞസ്വത്ത്‌: കെ ബാബുവിനെ ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


അനധികൃത സ്വത്ത് സമ്പാദനകേസിൽ കോൺഗ്രസ്‌ എ ഗ്രൂപ്പ്‌ നേതാവും മുൻ മന്ത്രിയുമായ കെ ബാബുവിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്തു. എൻഫോഴ്സ്‌മെന്റിന്റെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ ബാബു വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.  വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം സ്പെഷ്യൽ സെൽ മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കെ ബാബു 25 ലക്ഷം രൂപയുടെ അധികസ്വത്ത് സമ്പാദിച്ചതായി വ്യക്തമാക്കിയിരുന്നു.

മന്ത്രിയും എംഎൽഎയുമായിരുന്ന അവസാന പത്തുകൊല്ലത്തെ സാമ്പത്തികസ്ഥിതിയാണ്‌ വിജിലൻസ്‌ അന്വേഷിച്ചതെന്ന്‌ കെ ബാബു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിൽ അഞ്ചുകൊല്ലം എംഎൽഎയായിരുന്നു. എംഎൽഎയുടെ നിയോജകമണ്ഡലം അലവൻസുമുണ്ട്.

മന്ത്രിയായിരുന്ന സമയത്തെ ടിഎ ഉൾപ്പെടെ സംസ്ഥാന ട്രഷറിയിൽനിന്നു പിൻവലിച്ച 40 ലക്ഷം രൂപയുമുണ്ട്. വിജിലൻസ് മനഃപൂർവം ഉപദ്രവിച്ചു. ചെയ്ത കർമങ്ങളുടെ ഫലമാണ് ഇപ്പോൾ ഡിജിപി ജേക്കബ് തോമസ് അനുഭവിക്കുന്നതെന്നും കെ ബാബു പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top