14 December Saturday

കിഫ്ബി കേരള വികസനത്തിന്റെ മറ്റൊരു നാഴികക്കല്ല്‌ നാട്ടുകയാണ്: ഡോ.തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

തിരുവനന്തപുരം >  ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ 349.7 കോടി രൂപ പൊതുമരാമത്തു വകുപ്പിനു കൈമാറിയതിലൂടെ കിഫ്ബി കേരള വികസനത്തിന്റെ മറ്റൊരു നാഴികക്കല്ല്‌ നാട്ടുകയാണെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. കേരള വികസനത്തിന്റെ വലിയൊരു പ്രതിബന്ധം തരണം ചെയ്തതിന്റെ ആത്മാഭിമാനത്തോടെയാണ്‌ അതിന്‌ സാക്ഷിയായതെന്നും ധനമന്ത്രി പറഞ്ഞു.

ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവാണ് കിഫ്ബി പൊതുമരാമത്തു വകുപ്പിനു കൈമാറിയത്. ഇനി ഈ പണം ഭൂവുടമകൾക്കു ലഭിക്കും. കാസർകോടു ജില്ലയിൽ ഭൂമി വിട്ടുനൽകിയവർക്കാണ് ആദ്യം പണം വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ 5374 കോടി രൂപയാണ് കിഫ്ബി വഴി ദേശീയപാതയ്ക്കു സ്ഥലം വിട്ടുനൽകുന്നവർക്ക് കേരള സർക്കാർ നൽകുന്നത്. ഈ പണം മുഴുവൻ കിഫ്ബി കണ്ടെത്തുമെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.

ദേശീയപാതാ വികസനം എത്രയോ കാലമായി നമ്മുടെ മുന്നിൽ കീറാമുട്ടിയായി നിൽക്കുകയാണ്. പാതാവികസനത്തിനാവശ്യമായ ചെലവിന്റെ ഒരു ഭാഗം വഹിക്കാതെ തങ്ങൾ ഈ ചുമതല ഏറ്റെടുക്കില്ലെന്ന കടുംപിടിത്തം ദേശീയപാതാ അതോറിറ്റി തുടർന്നപ്പോഴാണ് നാം പ്രതിസന്ധിയിലായത്. ഇതെങ്ങനെ പരിഹരിക്കുമെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാരിന് ഒരു പിടിത്തവുമുണ്ടായിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും തമ്മിൽ നടത്തിയ നിരന്തരമായ ചർച്ചകളിലൂടെയാണ് നഷ്ടപരിഹാരത്തുകയ്ക്ക് നാം വഹിക്കേണ്ട വിഹിതം 25 ശതമാനമാണ് എന്ന് തീർച്ചപ്പെടുത്തിയത്.

5374 കോടി രൂപ ഒരു ചെറിയ സംഖ്യയല്ല. അതെവിടെ നിന്ന് കണ്ടെത്തുമെന്നതിനുള്ള മറുപടിയായിരുന്നു കിഫ്ബി. ദേശീയപാതാ അതോറിറ്റി അംഗീകരിക്കുന്ന നഷ്ടപരിഹാരത്തുകയുടെ വിവരം റവന്യൂ വകുപ്പിൽ നിന്ന് പൊതുമരാമത്ത് വകുപ്പിലേയ്ക്ക് കൈമാറ്റം ചെയ്യുന്ന മുറയ്ക്ക് പണം കിഫ്ബിയുടെ അക്കൌണ്ടിൽ നിന്ന് ലഭ്യമാക്കും. അതിന്റെ ആദ്യഗഡുവാണ് ഇന്ന് നൽകിയ 349.7 കോടി രൂപയെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ഡോ. തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം...

2019 നവംബർ 22. സമയം 3 പിഎം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാൾ. മുന്നിലിരുന്ന ലാപ്ടോപ്പിൽ അദ്ദേഹത്തിന്റെ വിരലമർന്നു. 349.7 കോടി രൂപ കിഫ്ബി അക്കൌണ്ടിൽ നിന്ന് പൊതുമരമാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ എസ്ബിഐയിലുള്ള പ്രത്യേക അക്കൌണ്ടിലേയ്ക്ക് മാറി. കേരള വികസനത്തിന്റെ വലിയൊരു പ്രതിബന്ധം തരണം ചെയ്തതിന്റെ ആത്മാഭിമാനത്തോടെ ഞങ്ങൾ അതിനു സാക്ഷിയായി.

ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവാണ് കിഫ്ബി പൊതുമരാമത്തു വകുപ്പിനു കൈമാറിയത്. ഇനി ഈ പണം ഭൂവുടമകൾക്കു ലഭിക്കും. കാസർകോടു ജില്ലയിൽ ഭൂമി വിട്ടുനൽകിയവർക്കാണ് ആദ്യം പണം വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ 5374 കോടി രൂപയാണ് കിഫ്ബി വഴി ദേശീയപാതയ്ക്കു സ്ഥലം വിട്ടുനൽകുന്നവർക്ക് കേരള സർക്കാർ നൽകുന്നത്. ഈ പണം മുഴുവൻ കിഫ്ബി കണ്ടെത്തും.

ദേശീയപാതാ വികസനം എത്രയോ കാലമായി നമ്മുടെ മുന്നിൽ കീറാമുട്ടിയായി നിൽക്കുകയാണ്. പാതാവികസനത്തിനാവശ്യമായ ചെലവിന്റെ ഒരു ഭാഗം വഹിക്കാതെ തങ്ങൾ ഈ ചുമതല ഏറ്റെടുക്കില്ലെന്ന കടുംപിടിത്തം ദേശീയപാതാ അതോറിറ്റി തുടർന്നപ്പോഴാണ് നാം പ്രതിസന്ധിയിലായത്. ഇതെങ്ങനെ പരിഹരിക്കുമെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാരിന് ഒരു പിടിത്തവുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും തമ്മിൽ നടത്തിയ നിരന്തരമായ ചർച്ചകളിലൂടെയാണ് നഷ്ടപരിഹാരത്തുകയ്ക്ക് നാം വഹിക്കേണ്ട വിഹിതം 25 ശതമാനമാണ് എന്ന് തീർച്ചപ്പെടുത്തിയത്.

5374 കോടി രൂപ ഒരു ചെറിയ സംഖ്യയല്ല. അതെവിടെ നിന്ന് കണ്ടെത്തും? അതിനു മറുപടിയായിരുന്നു കിഫ്ബി. ദേശീയപാതാ അതോറിറ്റി അംഗീകരിക്കുന്ന നഷ്ടപരിഹാരത്തുകയുടെ വിവരം റവന്യൂ വകുപ്പിൽ നിന്ന് പൊതുമരാമത്ത് വകുപ്പിലേയ്ക്ക് കൈമാറ്റം ചെയ്യുന്ന മുറയ്ക്ക് പണം കിഫ്ബിയുടെ അക്കൌണ്ടിൽ നിന്ന് ലഭ്യമാക്കും. അതിന്റെ ആദ്യഗഡുവാണ് ഇന്ന് നൽകിയ 349.7 കോടി രൂപ.
സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ചേർന്ന് ഒരു ത്രികക്ഷി കരാർ ഒപ്പിട്ടു. ഈ കരാർ പ്രകാരമാണ് ഭാവിയിൽ തുക കൈമാറുന്നത്.

കേരള വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലുകൂടി കിഫ്ബി നാട്ടുകയാണ്.

 


പ്രധാന വാർത്തകൾ
 Top