കൊച്ചി > കേരള മത്സ്യ-സമുദ്ര പഠന സര്‍വകലാശാല (കുഫോസ്)യിലെ അത്യാധുനിക മത്സ്യരോഗ നിര്‍ണയ ലബോറട്ടറി മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നാടിന് സമര്‍പ്പിച്ചു. ജലാശയത്തിലെ മണ്ണിന്റെയും ജലത്തിന്റെയുംമുതല്‍ ആധുനിക വൈറോളജി പരിശോധനകള്‍വരെ നടത്താന്‍ ഇവിടെ സംവിധാനമുണ്ട്.
ബംഗാളി ഇനങ്ങളായ കട്ലയും രോഹുവും കൃഷിചെയ്യുന്നതുപോലെ നമ്മുടെ തദ്ദേശീയമായ വരാലും മറ്റും ശാസ്ത്രീയമായി കൃഷിചെയ്യാനാകണമെന്ന് മന്ത്രി പറഞ്ഞു. മത്സ്യോല്‍പ്പാദനരംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാവണം. ലോക ഫിഷറീസ് ദിനാചരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
മികച്ച മത്സ്യകര്‍ഷകനായി തെരഞ്ഞെടുത്ത മൂര്‍ക്കന്നൂരിലെ എം പി ജോസിനെയും മികച്ച മത്സ്യത്തൊഴിലാളിയായി തെരഞ്ഞെടുത്ത കണ്ണമാലി സ്വദേശി എ വൈ മൈക്കിളിനെയും മന്ത്രി പൊന്നാട അണിയിച്ചു. എം സ്വരാജ് എംഎല്‍എ അധ്യക്ഷനായി. കെ വി തോമസ് എംപി മുഖ്യാതിഥിയായി. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനിറ്റിക്സ് റിസോഴ്സസ് ഡയറക്ടര്‍ ഡോ. കുല്‍ദീപ്കുമാര്‍ ലാല്‍, മത്സ്യരോഗനിര്‍ണയ ലബോറട്ടറി മേധാവി ഡോ. ദേവിക പിള്ള, പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എസ് പീതാംബരന്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..