23 November Monday

1190 പേർക്ക്‌ രോഗം, 970 പേർക്ക്‌ മുക്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


കൊച്ചി
കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ബുധനാഴ്‌ച ജില്ലയിൽ 1190 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ -926 പേരാണ്‌. 243 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശം/ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ 11 പേർക്ക്‌ രോഗം ബാധിച്ചു. 53 പൊലീസ് ഉദ്യോഗസ്ഥർക്ക്‌ കോവിഡ്‌ ബാധിച്ചു. 10 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. 

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,366 ആയി. പായിപ്ര–-44, ഫോർട്ടുകൊച്ചി–-42,  രായമംഗലം–-35, വെങ്ങോല–-29, തൃപ്പൂണിത്തുറ–-26, പള്ളുരുത്തി–-26, ശ്രീമൂലനഗരം–-26, തൃക്കാക്കര–-25, കിഴക്കമ്പലം–24, ചേരാനല്ലൂർ–-24, കലൂർ–-22, ചെല്ലാനം–-21, നെടുമ്പാശേരി–-21  എന്നിങ്ങനെയാണ്‌ രോഗികളുടെ കണക്ക്‌. 970 പേർ രോഗമുക്തി നേടി. 2198 പേരെ  വീടുകളിൽ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 2772 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി.  നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 29,701 ആണ്. ഇതിൽ 28,095  പേർ വീടുകളിലും 62 പേർ കോവിഡ് കെയർ സെന്ററുകളിലും 1544 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ആശുപത്രിയിൽ/എഫ്എൽടിസിയിൽ 209 പേരെ  പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിൽ/എഫ്എൽടിസികളിൽനിന്ന് 162 പേരെ ഡിസ്ചാർജ് ചെയ്തു.കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽനിന്നായി 6635 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top