23 November Monday

നാലാം സ്‌പാൻ പൊളിക്കൽ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


കൊച്ചി
പാലാരിവട്ടം മേൽപ്പാലത്തിന്റെ നാലാമത്തെ സ്‌പാൻ പൊളിക്കുന്ന ജോലികൾ ബുധനാഴ്‌ച ഉച്ചയോടെ പൂർത്തിയായി. ഈ സ്‌പാനിലെ  ഗർഡറും സ്ലാബുകളും പൂർണമായി നീക്കി. അഞ്ചാമത്തെ സ്‌പാൻ പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചു. സ്ലാബുകൾ കട്ട്‌ ചെയ്യുന്ന ജോലികളാണ്‌ തുടങ്ങിയത്‌. ഞായറാഴ്‌ചയ്‌ക്കകം ഇത്‌ പൊളിച്ചുനീക്കാനാണ്‌ ലക്ഷ്യം.

 ആറാമത്തെ സ്‌പാനിന്റെ സ്ലാബുകൾ കട്ട്‌ ചെയ്‌ത്‌ ഇറക്കുന്ന ജോലികളും പുരോഗമിക്കുകയാണ്‌. മീഡിയൻ പൊളിക്കലും വശങ്ങളിലെ കോൺക്രീറ്റ്‌ മതിൽ പൊളിക്കലും ഒപ്പം നടക്കും‌. ജർമൻനിർമിത യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ കോൺക്രീറ്റ്‌ മുറിക്കൽ. തുടർന്ന്‌ ഗർഡറുകളും മുറിച്ചുനീക്കും.  

ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണമാണ്‌ പൊളിക്കേണ്ടത്‌. പകരം സ്ഥാപിക്കേണ്ട ഗർഡറുകളുടെ നിർമാണം മുട്ടത്തെ യാർഡിൽ പുരോഗമിക്കുന്നു‌. അഞ്ച്‌ ഗർഡറുകൾ വാർത്തുകഴിഞ്ഞതായി ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. 102 ഗർഡറുകളാണ്‌ ഇവിടെ വാർക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top