28 November Saturday

റേ ഭവനപദ്ധതി അട്ടിമറി : ഗുണഭോക്താക്കൾ സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


കൊച്ചി
മട്ടാഞ്ചേരിയിലെ 398 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം പൂർത്തിയാക്കാൻ ശ്രമിക്കാത്ത കോർപറേഷൻ അധികൃതർക്കെതിരെ ഗുണഭോക്താക്കൾ നിൽപ്പുസമരം ആരംഭിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ കോർപറേഷൻ പ്രധാന ഓഫീസിന്‌ മുന്നിലാണ്‌ സമരം. 

പദ്ധതിക്ക്‌ പണം ചെലവഴിച്ചിട്ടും പൂർത്തിയാക്കാത്തതിന്‌ പെർഫോമെൻസ്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ കോർപറേഷൻ അധികൃതർ വിമർശനം നേരിട്ട റേ പദ്ധതിയിലെ  ഗുണഭോക്താക്കളായ എട്ട്‌ സ്‌ത്രീകളാണ്‌ സമരം തുടങ്ങിയത്‌. 2019ൽ പണി തീർക്കുമെന്ന്‌ വാഗ്‌ദാനം നൽകിയ ഫ്ലാറ്റ്‌ സമുച്ചയം വർഷങ്ങൾ പിന്നിട്ടിട്ടും ഒരുനിലമാത്രമാണ്‌ പൂർത്തിയാക്കിയത്‌.

കരാറുകാരൻ പണി അവസാനിപ്പിച്ച്‌ പിന്മാറി. പാവങ്ങൾക്ക്‌ ഉപകാരപ്രദമാകുന്ന പദ്ധതി പൂർത്തിയാക്കാൻ പുതിയ കരാറുകാരനെ കണ്ടെത്താൻ കോർപറേഷൻ അധികൃതർ മുൻകൈ എടുക്കുന്നില്ല. പലതവണ മേയറെ സമീപിച്ചിട്ടും വ്യക്തമായ മറുപടി ലഭ്യമായിട്ടില്ല. 398 കുടുംബങ്ങൾക്കായി 11 നിലകളുള്ള രണ്ട്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങളാണ്‌ പണിയാൻ കരാർ നൽകിയിരുന്നത്‌. ആരിഫ, റിൻസി എന്നിവർ നേതൃത്വം നൽകുന്ന സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top