23 November Monday

വെൽഫെയർ പാർടി പർദയിട്ട ജമാഅത്തെ ഇസ്ലാമി: എം എൻ കാരശ്ശേരി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


മതരാഷ്ട്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ പർദയിൽ പൊതിഞ്ഞ രൂപമാണ്‌ വെൽഫെയർ പാർടിയെന്ന്‌ ഡോ. എം എൻ കാരശ്ശേരി. ഇവരുമായുളള ഏതുതരം ബന്ധവും യുഡിഎഫിന്‌ നാശമാകും. ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ ഒരു ബന്ധത്തിനും നാടിന്റെ നന്മയിൽ  വിശ്വസിക്കുന്നവർ  തയ്യാറാകരുത്‌. ജമാഅത്തെ ബന്ധത്തെപ്പറ്റി കോൺഗ്രസിലെ നേതാക്കൾ പലവിധത്തിലാണ്‌ പറയുന്നത്‌. അതിൽ നിന്നുതന്നെ കാര്യം വ്യക്തം. യുഡിഎഫ്‌ കളിക്കുന്നത്‌ വളരെ അപകടംപിടിച്ച കളിയാണ്‌. മതമൗലികവാദം, മതരാഷ്ട്രവാദം എന്നിവ കൊണ്ടുനടക്കുന്നവരുമായി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബന്ധമുണ്ടാക്കില്ലെന്ന്‌ പരസ്യമായി പറയാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം.

ഹിന്ദുതീവ്രവാദ ശക്തികളെ എതിർക്കുന്നവർ ന്യൂനപക്ഷ തീവ്രവാദ ശക്തികളുമായി കൂട്ടുചേരുന്നത്‌ ആരെയാണ്‌ സഹായിക്കുകയെന്ന്‌ നല്ലപോലെ ആലോചിക്കണം. എസ്‌ഡിപിഐ, പോപ്പുലർഫ്രണ്ട്‌, പിഡിപി, വെൽഫെയർ പാർടി  ഇവയെല്ലാം  പേരിലേ വ്യത്യാസമുള്ളു. ഇവരുമായി അകലം പാലിക്കണമെന്നും കാരശ്ശേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top