12 November Tuesday

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി; ഇന്നത്തെ ജനശതാബ്‌ദിയും 7 പാസഞ്ചറും റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തിരുവനന്തപുരം > കനത്ത മഴ കാരണം ചൊവ്വാഴ്‌ച 12081 കണ്ണൂർ–- തിരുവനന്തപുരം ജനശതാബ്‌ദി റദ്ദാക്കി. 56365/ 56366 ഗുരുവായൂർ–-പുനലൂർ–-ഗുരുവായൂർ, 56361 ഷൊർണൂർ –-എറണാകുളം, 56379 എറണാകുളം–-ആലപ്പുഴ, 56380 കായംകുളം–-എറണാകുളം (ആലപ്പുഴ വഴി), 56394 കൊല്ലം–-കോട്ടയം, 56393 /56394 കോട്ടയം–-കൊല്ലം–-കോട്ടയം പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്‌. തിങ്കളാഴ്‌ച ദീർഘദൂര ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ചിലത്‌ വഴിതിരിച്ചുവിട്ടു. 

എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ചൊവ്വാഴ്‌ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top