21 November Thursday

മുത്തൂറ്റ്‌ സമരം: തൊഴിൽ വകുപ്പിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കൊച്ചി > മൂത്തൂറ്റ് ഫിനാൻസിലെ തൊഴിൽസമരം രമ്യമായി പരിഹരിക്കാൻ മുൻകൈയെടുത്ത തൊഴിൽവകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് മാനേജ്‌മെന്റ് സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, വി ജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പ്രശംസ.
സമരം അവസാനിപ്പിക്കുന്നതിന്‌ ഹൈക്കോടതി നിരീക്ഷകനെ നിയോഗിച്ചിരുന്നു. നിർദേശങ്ങൾ ഇരുകക്ഷികളും  പാലിച്ച്  പരിഹാരം കണ്ടതിൽ സന്തോഷമുണ്ടെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ ലേബർ കമീഷണർ പ്രത്യേക താൽപ്പര്യം കാണിച്ചു. സ്‌റ്റേറ്റ് അറ്റോർണി കെ വി സോഹൻ, നിരീക്ഷകൻ ലിജി ജെ  വടക്കേടം എന്നിവരെയും കോടതി അഭിനന്ദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top