26 October Monday

എംപിമാരുടെ സസ്‌പെൻഷൻ : ജനാധിപത്യത്തിനെതിരായ കടന്നാക്രമണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


കർഷകജീവിതം തകർക്കുന്ന കാർഷികബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ്‌ ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമനിർമാണമാണ് കേന്ദ്രസർക്കാർ നടത്തുന്നത്‌.

ആറുവർഷത്തിനിടെ രാജ്യത്ത്‌ 60,000ൽ അധികം കർഷകരാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞവർഷംമാത്രം 10,281 കർഷകർ ജീവനൊടുക്കി. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കർഷകരെ കോർപറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ നാശത്തിലേക്ക്‌ നയിക്കും. ഈ അനീതിക്കെതിരായ പ്രതിഷേധത്തെ പാർലമെന്റിൽപ്പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളെയും നിഷേധിക്കുന്ന പ്രവണതയാണ്. കർഷകർക്കൊപ്പം രാജ്യംമുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടെ ജീവൽപ്രശ്നങ്ങൾ രാജ്യത്തിന്റെ ജീവൽപ്രശ്നമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ ‌ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top