31 October Saturday

ഇടുക്കി അണക്കെട്ടിൽ ഒന്നര അടിയിലേറെ ജലനിരപ്പ്‌ ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


ഇടുക്കി
ഇടുക്കി അണക്കെട്ടിൽ ഒറ്റദിവസംകൊണ്ട്‌ 1.68 അടി ജലനിരപ്പ്‌‌ ഉയർന്നു‌. തിങ്കളാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ജലനിരപ്പ്‌ 2382.68 അടിയാണ്‌. സംഭരണശേഷിയുടെ 83.02 ശതമാനമാണ്‌. തിങ്കളാഴ‌്ച പദ്ധതിപ്രദേശത്ത്‌ 74.6  മി. മീറ്റർ മഴ പെയ‌്തു.

4.478 ദശലക്ഷം ഘനമീറ്റർ ജലമാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉൽപ്പാദനം പരമാവധിയായതോടെ മൂലമറ്റത്തെ ഉൽപ്പാദനം കുറച്ചു. 0.835 ദശലക്ഷം യൂണിറ്റാണ്‌ തിങ്കളാഴ്‌ചത്തെ ഉൽപ്പാദനം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ 2387.21 അടിയാകുമ്പോൾ ബ്ലൂ അലർട്ടും 2393.21ൽ ഓറഞ്ച്‌ അലർട്ടും 2394.21ൽ റെഡ്‌ അലർട്ടും പ്രഖ്യാപിക്കും. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top