24 October Thursday

ബാലസംഘം നവമാധ്യമ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


കൊച്ചി
ബാലസംഘം സംസ്ഥാനതല നവമാധ്യമ ശിൽപ്പശാല ലെനിൻ സെന്ററിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് ഉദ്‌ഘാടനം ചെയ്തു. വലയ സൂര്യഗ്രഹണത്തിന്റെ ഭാഗമായി ഡിസംബർ 26ന് ഏരിയതലത്തിൽ നടക്കുന്ന സൂര്യോത്സവങ്ങളുടെ പ്രചാരണാർഥം നവമാധ്യമരംഗത്തെ പ്രവർത്തനങ്ങൾക്ക് ശിൽപ്പശാല രൂപംനൽകി. സംസ്ഥാന പ്രസിഡന്റ്‌ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. സംസ്ഥാന കോ–-ഓർഡിനേറ്റർമാരായ അഡ്വ. എം രൺദീഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അരവിന്ദ് അശോക്‌കുമാർ, ജില്ലാ കൺവീനർ എം പി മുരളി, കോ–-ഓർഡിനേറ്റർ ജോർജ് പി ജോസഫ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്‌ സ്വാഗതവും നവമാധ്യമ കൺവീനർ ജി എൻ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top