20 October Sunday

ഫോർട്ടുകൊച്ചി ബീച്ച്‌ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


കൊച്ചി
വിവിധ സേനാ വിഭാഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഫോർട്ടുകൊച്ചി ബീച്ച്‌ ശുചീകരിച്ചു. ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ ഫോർട്ടുകൊച്ചി ബീച്ചിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം ബീന ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, കസ്റ്റംസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, സിഐഎസ്എഫ്, കൊച്ചി കോർപറേഷൻ, എൻസിസി കേഡറ്റുകൾ, തേവര എസ്‌എച്ച്‌ കോളേജ്, കേന്ദ്രീയ വിദ്യാലയ (പോർട്ട് ട്രസ്റ്റ്, ദ്രോണാചാര്യ), കാലടി ജ്ഞാനോദയ സെൻട്രൽ സ്കൂൾ, കുസാറ്റ് എന്നിവിടങ്ങളിലെ വിദ്യാർഥികളും ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളായി. കേരള ഇൻഡസ്ട്രിയൽ ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹോട്ടൽ ക്രൗൺ പ്ലാസ എന്നിവയുടെ പിന്തുണയോടെയായിരുന്നു ശുചീകരണം. ബീച്ചിൽനിന്ന്‌ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗത്തിനായി വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി.


പ്രധാന വാർത്തകൾ
 Top