ആലുവ
ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ കേന്ദ്ര കമ്മിറ്റിയുടെ ദ്വിദിന പഠന ക്യാമ്പ് ആലുവ ഏയ്ലി ഹിൽസിൽ ആരംഭിച്ചു. സാമ്പത്തിക വിദഗ്ധൻ വി കെ പ്രസാദ് ഉദ്ഘാടനംചെയ്തു. ബാങ്കുകളുടെ സംയോജനം ജനാനുകൂല നടപടിയല്ലെന്നും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ദേശീയ പ്രസിഡന്റ് പി എൻ നന്ദകുമാരൻനായർ അധ്യക്ഷനായി. പി എച്ച് വിനീത സ്വാഗതവും പി വൈ വർഗീസ് നന്ദിയും പറഞ്ഞു. എ കെ രമേശ്, ടി നരേന്ദ്രൻ, ഷാജു ആന്റണി, എം പ്രഭാകരൻ, എം കൃഷ്ണദാസ്, വി രാജേഷ്, കെ രാമപ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..