10 August Monday

പ്രളയ ദുരിതാശ്വാസം : ബസ്‌ സർവീസ്‌ നടത്തി ഡിവൈഎഫ്‌ഐ-

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


കൊച്ചി
പ്രളയ ദുരിതബാധിതരെ സഹായിക്കാനായി ഡിവൈഎഫ്ഐ എടത്തല  ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ബസ് സർവീസ് നടത്തി. സ്വകാര്യബസ് ഉടമകളുമായി സഹകരിച്ച്‌ എറണാകുളം–-ആലുവ, എറണാകുളം–--പൂക്കാട്ടുപടി റൂട്ടിൽ പത്ത് ബസ്സുകളാണ് സർവീസ് നടത്തിയത്.

കലക്‌ഷൻ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. തുക വ്യാഴാഴ്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങും. ആദ്യ ബസ്‌ ജില്ലാ സെക്രട്ടറി എ എ അൻഷാദ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ടി ആർ അജിത്, കെ രവിക്കുട്ടൻ, എം യു പ്രമേഷ്, മായ ദാസൻ, എം ജെ ആരിഫ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top