19 September Thursday

മുത്തൂറ്റ്‌ ഫിനാൻസ്‌ സമരം പൂർണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


കൊച്ചി
മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണം. 61 ബ്രാഞ്ചുകളിലെയും മേഖലാ ഓഫീസുകളിലെയും പ്രവർത്തനം സ്തംഭിച്ചു.

ബാനർജി റോഡിലുള്ള മുത്തൂറ്റ് ഫിനാൻസ് ഹെഡ് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് മേഖലാ വൈസ് പ്രസിഡന്റ്‌ നിജ രൂപേഷ്  അധ്യക്ഷയായി. നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ, മായ എസ് നായർ, ടി എസ്‌ സജീവ് എന്നിവർ സംസാരിച്ചു. ശമ്പളവർധന നടപ്പാക്കുക, മന്ത്രിയുടെയും ലേബർ കമീഷണറുടെയും സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർവ്യവസ്ഥ പാലിക്കുക, തൊഴിൽനിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.
 


പ്രധാന വാർത്തകൾ
 Top