18 November Monday

സിപിഐ എം സംസ്ഥാന കമ്മിറ്റി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെ അധ്യക്ഷതയിൽ ആരംഭിച്ചു.

പാർടി കോഴിക്കോട്  ജില്ലാ മുൻ സെക്രട്ടറി എം കേളപ്പൻ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ അംഗം കെ സുധാകരൻ, വർക്കല ഏരിയ കമ്മിറ്റി അംഗം എസ് കൃഷ്ണൻകുട്ടി, കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗം സി ആർ മധു, കഴക്കൂട്ടം  ഏരിയ കമ്മിറ്റി മുൻ അംഗം എൻ എ വാഹിദ്, എറണാകുളം ഏരിയ കമ്മിറ്റി മുൻ അംഗം സോമസുന്ദര പണിക്കർ, ചാവക്കാട്  ഏരിയ കമ്മിറ്റി മുൻ അംഗം പി വാസു, കാഞ്ഞങ്ങാട്  ഏരിയ കമ്മിറ്റി മുൻ അംഗം ടി കുഞ്ഞിരാമൻ, കിളിമാനൂർ ഏരിയ കമ്മിറ്റി മുൻ അംഗം മടവൂർ വിക്രമൻനായർ, കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ അച്ഛനും കൂത്തുപറമ്പ് ഏരിയ കമ്മിറ്റി മുൻ അംഗവുമായ കെ വി വാസു, അടിയന്തരാവസ്ഥാ തടവുകാരനും തലവൂർ ലോക്കൽ മുൻ സെക്രട്ടറിയുമായ പി ശിവപ്രസാദ്, മാരായമുട്ടം ലോക്കൽ മുൻ സെക്രട്ടറി പി രംഗസ്വാമി, പുന്നപ്രവയലാർ സമരസേനാനിയും ആദ്യകാല വിപ്ലവഗായികയുമായ അനസൂയ, സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം ഷമീം ഫെയ്സി, മുൻ കേന്ദ്രമന്ത്രിമാരായ എസ് ജയ്പാൽ റെഡ്ഡി, സുഷമ സ്വരാജ്, മുൻ കേരള ഗവർണറും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത്, ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, മുൻ മന്ത്രി ദാമോദരൻ കാളാശേരി, ചലച്ചിത്ര ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. 

മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ നിര്യാണത്തിൽ യോഗം ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top