15 September Sunday

വനിതാ ഡ്രൈവർ: തുല്യത ഉറപ്പാക്കുന്ന തീരുമാനം‐ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


തിരുവനന്തപുരം
സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാനുള്ള സർക്കാർ തീരുമാനം തുല്യത ഉറപ്പാക്കുന്നതാണെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിച്ച് കൂടുതൽ തൊഴിലവസരം ലഭി‌ക്കാൻ ഇത്‌ സഹായകരമാകും.

ബസുകൾ ഉൾപ്പെടെ എല്ലാത്തരം വാഹനങ്ങളും സ്ത്രീകൾ ഓടിക്കുന്നുണ്ട്. ലിംഗവിവേചനത്തിന്‌ എതിരെയുള്ള ധീരമായ കാൽവയ്പാണിത്‌. തുല്യത ഉറപ്പാക്കാനും സമൂഹത്തിന്റെ ഉയർച്ചയ്ക്കും ഇത്‌ ‌വഴിവയ്ക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top