20 November Wednesday

ഉണ്ണിത്താൻ വധശ്രമക്കേസ്‌: എസ്‌ഐക്ക്‌ സംരക്ഷണം നൽകാൻ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


കൊച്ചി
മാധ്യമപ്രവർത്തകനായ ഉണ്ണിത്താൻ വധശ്രമക്കേസിലും ഹാപ്പി രാജേഷ്‌ വധക്കേസിലും പ്രോസിക്യൂഷൻ സാക്ഷിയായ റിട്ട. എസ്‌ഐക്ക്‌ പൊലീസ്‌ സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം ഈസ്‌റ്റ്‌ പൊലീസ്‌ സ്‌റ്റേഷൻ എസ്‌ഐയായിരുന്ന ബാബുകുമാറിനാണ്‌ പൊലീസ്‌ സംരക്ഷണം നൽകാൻ നിർദേശിച്ചത്‌. കേസിലെ പ്രതികളായ കണ്ടെയ്‌നർ സന്തോഷ്‌, ജിണ്ട അനി, പുഞ്ചിരി മഹേഷ്‌ എന്നിവരിൽനിന്ന്‌ ഭീഷണിയുണ്ടെന്ന്‌ പരാതിപ്പെട്ട്‌ സമർപ്പിച്ച ഹർജിയിലാണ്‌ വിധി.

സാക്ഷിയായ തന്നെ 2011 ജനുവരി 11ന്‌ അനി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ജീവന്‌ ഭീഷണിയുണ്ടെന്നുമാണ്‌ പരാതി. ഹാപ്പി രാജേഷ്‌ കേസിലെ പ്രതികളെ വിചാരണക്കോടതി വിട്ടയച്ചുവെന്നും അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഉണ്ണിത്താൻ വധശ്രമക്കേസിലെ  വിചാരണ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ആരംഭിക്കാനിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.

ഹർജിക്കാരന്‌ ആവശ്യമായ പൊലീസ്‌ സംരക്ഷണം നൽകാൻ കൊല്ലം സിറ്റി പൊലീസ്‌ കമീഷണർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top