20 September Friday

പത്താം ക്ലാസ് പരീക്ഷ എളുപ്പമാക്കാൻ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സിബിഎസ്ഇ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


തിരുവനന്തപുരം
2020ൽ ബോർഡ് പരീക്ഷയെഴുതുന്ന 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് എളുപ്പമുള്ള ചോദ്യപ്പേപ്പറുകളാകും നൽകുകയെന്ന് സിബിഎസ്ഇ. വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ബോർഡ് ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിൽ വ്യക്തമാക്കി. ഹിന്ദി,  ഇംഗ്ലീഷ്, സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, സംസ്‌കൃതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടുത്ത വർഷം വിവരണാത്മക ചോദ്യങ്ങളുടെ എണ്ണംകുറയ്ക്കും. വിദ്യാർഥികൾക്ക് സമ്മർദമില്ലാതെ കൂടുതൽ സർഗ്ഗാത്മകമായി ഉത്തരങ്ങളെഴുതാൻ ഇത് സഹായിക്കും.

മൂല്യനിർണയ രീതിയിലുൾപ്പെടെ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഈ വർഷമാദ്യം സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുൾപ്പെടെ 25 ശതമാനം ഒബ്ജക്ടീവും 75 ശതമാനം വിവരണാത്മകവുമായ ചോദ്യങ്ങൾ ഉൾപ്പെടുത്താനും ശുപാർശയുണ്ട്. ചോദ്യങ്ങളുടെ എണ്ണം കുറയുമ്പോൾ കുട്ടികൾക്ക് കൂടുതൽ ആലോചിച്ച് നന്നായി എഴുതാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.

അതെസമയം പാഠപുസ്തകങ്ങളിൽ വലിയ മാറ്റംവരാതെ പരീക്ഷയിൽ മാറ്റംവരുന്നതിനെ എതിർത്ത് ധാരാളംപേർ രംഗത്തുവന്നിട്ടുണ്ട്. പരീക്ഷ കൂടുതൽ എളുപ്പമാകുമ്പോൾ കൂടുതൽ മാർക്ക് നേടാനും വിജയശതമാനം വർധിപ്പിക്കാനും ബോർഡിന്‌ കഴിഞ്ഞേക്കാം. എന്നാൽ ഇതുമൂലം വിദ്യാർഥികൾക്ക് പ്രത്യേകിച്ച് ഗുണഫലം കിട്ടില്ലെന്നും വിമർശനമുണ്ട്‌.


പ്രധാന വാർത്തകൾ
 Top