17 October Thursday

പൊലീസിനെ ആക്രമിച്ചു; സമരത്തിൽനിന്ന്‌ തലയൂരി കെഎസ്‌യു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

കെഎസ‌്‌യു സമരം ഒത്തുതീർപ്പാക്കണമെന്ന‌് ആവശ്യപ്പെട്ട‌് സെക്രട്ടറിയറ്റിനുമുന്നിൽ യൂത്ത‌് കോൺഗ്രസുകാർ സംഘടിപ്പിച്ച മാർച്ചിനിടെ പൊലീസിനെ ആക്രമിക്കുന്നു


തിരുവനന്തപുരം
യൂണിവേഴ‌്സിറ്റി കോളേജ‌് വിഷയത്തിൽ കെഎസ‌്‌യു നടത്തുന്ന നിരാഹാരസമരത്തിൽനിന്ന‌് തലയൂരാൻ തലസ്ഥാനത്ത‌് കെഎസ‌്‌യു –-യൂത്ത‌് കോൺഗ്രസ‌് കലാപശ്രമം. 
യൂ ത്ത‌് കോൺഗ്രസ‌് അക്രമത്തിന്റെ മറവിൽ എട്ടാംദിനത്തിൽ കെഎസ‌്‌യു സമരത്തിന‌് നാണംകെട്ട അന്ത്യം. പൊലീസിനെതിരെ കല്ലും മദ്യക്കുപ്പിയും വലിച്ചെറിഞ്ഞ‌് നഗരത്തിൽ അഴിഞ്ഞാടുന്നതിനിടെ സമരപ്പന്തലിലെ കെഎസ‌്‌യു പ്രവർത്തകരെ നാടകീയമായി ആശുപത്രിയിലേക്ക‌് മാറ്റി. പിന്നാലെ സമരം അവസാനിപ്പിച്ചെന്ന‌ പ്രഖ്യാപനവും. മുഖം രക്ഷിക്കാൻ ചൊവ്വാഴ‌്ച വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ‌്തു. തിങ്കളാഴ‌്ച ഉച്ചയോടെ മാർച്ചായി സെക്രട്ടറിയറ്റിലെത്തിയ യൂത്ത്‌ കോൺഗ്രസുകാർ ഗേറ്റ‌ിൽ തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസിന്റെ ബാരിക്കേഡ‌് മറിച്ചിടാനും ശ്രമിച്ചു. സ‌്റ്റാച്യുവിലെ ബസ‌് കാത്തിരിപ്പ‌് കേന്ദ്രംതകർത്തു. പൊലീസ‌് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറിൽ ഫോർട്ട‌് അസി. കമീഷണർ പ്രതാപൻനായരുടെ കാലിന‌ും  മാതൃഭൂമി ഓൺലൈൻ ക്യാമറാമാൻ പ്രവീൺ റാമിന്റെ തലയ‌്ക്കും പരിക്കേറ്റു.

വ്യാപക അക്രമം നടത്താനായി കെഎസ‌്‌യു, യൂത്ത‌് കോൺഗ്രസുകാർ ചാക്കുകളിൽ ശേഖരിച്ച കല്ലുകളും മദ്യക്കുപ്പികളും മരക്കഷണങ്ങളും സെക്രട്ടറിയറ്റിന‌് മുന്നിലെ സമരപ്പന്തലിന‌് എതിർഭാഗത്തുനിന്ന‌് പൊലീസ‌് പിടികൂടിയിരുന്നു. അക്രമം നടത്തിയ 12 പേർക്കെതിരെ  കേസെടുത്തു. അറസ്റ്റ‌് ചെയ‌്ത ആറുപേരെ റിമാൻഡ‌് ചെയ‌്ത‌ു.


പ്രധാന വാർത്തകൾ
 Top