22 October Tuesday

ചാണകവെള്ളത്തിന്റെ ചാനൽക്കഥ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

സിപിഐ എം  സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ  തള്ളിപ്പറയുകയും  അക്രമികൾക്കെതിരെ സർക്കാർ  കർശന നടപടി സ്വീകരിക്കുകയും ചെയ‌്ത സംഭവമായിരുന്നു കാസർകോട‌്   പെരിയ കൊലപാതകം.  

പ്രതികളെ സഹായിക്കില്ലെന്ന‌് വ്യക്തമാക്കുകയും പാർടി  നടപടി സ്വീകരിക്കുകയും ചെയ‌്തു. അക്രമത്തെ പൊറുപ്പിക്കില്ലെന്ന പാർടി നിലപാട‌് ജനങ്ങൾക്കാകെ ബോധ്യമായി. എന്നാൽ ചില മാധ്യമങ്ങളും കോൺഗ്രസ‌് നേതാക്കളും ചേർന്ന‌് കുഴപ്പത്തിന‌് കരുക്കൾ നീക്കി. പൊതുപരിപാടികൾക്കായി ജില്ലയിലെത്തിയ  മുഖ്യമന്ത്രി പിണറായി വിജയൻ  ശക്തമായ നടപടി തുടരുമെന്ന‌് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി  കൊല്ലപ്പെട്ടവരുടെ വീട‌് സന്ദർശിക്കണമെന്ന‌് കോൺഗ്രസ‌്  നേതാക്കൾ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി കല്യോട്ട‌് എത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ അവർ ആസൂത്രണം ചെയ‌്തു. തിരക്കഥയും സംവിധാനവും ഏഷ്യാനെറ്റ‌്  ചാനൽ സംഘത്തിനായിരുന്നു. മുഖ്യമന്ത്രിക്ക‌് നേരെ ചാണകം വെള്ളം തളിക്കാനായിരുന്നു പദ്ധതി. തൽസമയ സംപ്രേഷണവും ഒരുക്കി.  മുഖ്യമന്ത്രി  എത്താത്തതിനാൽ കോൺഗ്രസ‌്–- ഏഷ്യാനെറ്റ‌്  നീക്കം പാളി.  വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘംചെയ‌്ത കൊലപാതകത്തിൽ   സിപിഐ എം നേതാക്കളെ പ്രതികളാക്കാനായിരുന്നു ഏഷ്യാനെറ്റിനും മറ്റും തിടുക്കം. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top