02 June Tuesday

ഒരു കേരളീയനു മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല; രോഗബാധിതർ വർധിച്ചെന്ന്‌വെച്ച് പരിഭ്രമിച്ചിരിക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുകയാണെന്ന് വെച്ച് പരിഭ്രമിച്ച് നിസഹായാവസ്ഥ പ്രകടിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് പുറത്തുനിന്ന് ഇനിയും കൂടുതൽ പേർ വരും. എന്നാൽ, ഒരു കേരളീയന് മുന്നിലും വാതിൽ കൊട്ടിയടയ്‌‌‌ക്കില്ല. എല്ലാവർക്കും പരിശോധനയും ചികിത്സയും പരിചരണവും നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തേക്ക് ഇനി വരുന്നവരിൽ ഗുരുതര രോഗികളും ഉണ്ടായേക്കാം. കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ആ സാഹചര്യം മുന്നിൽക്കണ്ട് വെന്റിലേറ്റർ സൗകര്യമടക്കം തയ്യാറാക്കിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ അത്തരം പ്രവർത്തനങ്ങൾക്കാവും പ്രാധാന്യം നൽകുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top