18 August Sunday

എറണാകുളത്ത‌് 12,45,334 വോട്ടർമാർ ചാലക്കുടിയിൽ 12,29,476

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


കൊച്ചി
എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി 12,45‌,334 വോട്ടര്‍മാർ. ഇതില്‍ 6‌,07,198 പുരുഷന്മാരും 6,38,123 സ്ത്രീകളും 13 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടും. ചാലക്കുടി മണ്ഡലത്തില്‍ 12,29,476 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,99,214 പുരുഷന്മാരും 6,30,254 സ്ത്രീകളും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണുള്ളത്. ജില്ലയില്‍ 1,98,949 പേരുള്ള പിറവം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഇതില്‍ 96,642 പുരുഷന്മാരും 1,02,307 സ്ത്രീകളുമാണ്. 1,52,401 പേരുള്ള എറണാകുളം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ. ഇതിൽ 74,859 പുരുഷന്മാരും 77,539 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡർമാരുമാണുള്ളത്.

പെരുമ്പാവൂരിൽ 1,74,786 വോട്ടർമാരാണുള്ളത്. ഇതിൽ 86,860 പുരുഷന്മാരും 87,926 സ്ത്രീകളുമാണ്. അങ്കമാലിയിൽ 83,039 പുരുഷന്മാരും 83,853 സ്ത്രീകളും അടക്കം 1,66,892 വോട്ടർമാരുണ്ട്. ആലുവയിൽ 1,82,274 വോട്ടർമാരാണുള്ളത്. ഇതിൽ‌ 89,712 പുരുഷന്മാരും 92,561 സ‌്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണുള്ളത്. 

കുന്നത്തുനാട്ടിൽ 87,303 പുരുഷന്മാരും 89,612 സ്ത്രീകളുമടക്കം 1,76,915 വോട്ടര്‍മാരാണുള്ളത്. കളമശേരിയിൽ - 1,89,098 വോട്ടർമാരാണുള്ളത്. 92,290 പുരുഷന്മാരും 96,806 സ്ത്രീകളും രണ്ട‌് ട്രാൻസ്ജെൻഡർമാരുമാണുള്ളത്. പറവൂരിൽ 92,044 പുരുഷന്മാരും 96,588 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർമാരുമടക്കം 1,88,634 വോട്ടർമാരുണ്ട്. വൈപ്പിനിൽ 1,65,466 വോട്ടർമാരാണുള്ളത്. ഇതിൽ 80,722 പുരുഷന്മാരും 84,743 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. കൊച്ചിയിൽ 1,72,566 വോട്ടർമാരുണ്ട്. ഇതിൽ 84,177 പുരുഷന്മാരും 88,388 സ‌്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്.  തൃപ്പൂണിത്തുറയിൽ 1,96,502 വോട്ടർമാരാണുള്ളത്. ഇതിൽ  95,440 പുരുഷന്മാരും 1,01,059 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. തൃക്കാക്കരയിൽ 87,666 പുരുഷന്മാരും 93,000 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 1,80,667 വോട്ടർമാരുണ്ട്. മൂവാറ്റുപുഴയിൽ  - 1,79,731 വോട്ടർമാരാണുള്ളത്. ഇതിൽ 89,480 പുരുഷന്മാരും 90,250 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. കോതമം​ഗലത്ത് 80,998 പുരുഷന്മാരും 80,826 സ്ത്രീകളും അടക്കം 1,61,824 വോട്ടർമാരുണ്ട്.

ചാലക്കുടി ലോക‌്സഭാ മണ്ഡലത്തില്‍ കയ്പമം​ഗലത്ത് 1,61,133 വോട്ടാണുള്ളത്. ഇതില്‍  74,610 പുരുഷന്മാരും 86,517 സ്ത്രീകളും ആറ് ട്രാന്‍സ്ജെന്‍ഡര്‍മാരുമാണുള്ളത്. ചാലക്കുടിയില്‍ 90,389 പുരുഷന്മാരും 95,426 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറുമടക്കം 1,85,816  വോട്ടര്‍മാരാണുള്ളത്. കൊടുങ്ങല്ലൂരില്‍ 1,81,660 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,301 ‌പുരുഷന്മാരും 94,359 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും.


പ്രധാന വാർത്തകൾ
 Top