10 August Monday

പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ സ്‌മരണ പുതുക്കി കേരളം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

കണ്ണൂർ കാൾടെക്‌സിലെ എ കെ ജി പ്രതിമയ്‌ക്കുമുന്നിൽ എം വി ജയരാജന്റെ നേതൃത്വത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നു


മുഹമ്മ ,തിരുവനന്തപുരം,കണ്ണൂർ
പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ സ്‌മരണ കേരളം പുതുക്കി. സിപിഐ എം ഓഫീസുകളിലും സ്‌മൃതി മണ്ഡപങ്ങളിലും പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടന്നു. കോവിഡ്‌ മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓഫീസുകൾ ശുചീകരിച്ചു. എ കെ ജി സെന്ററിൽ കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി.

എകെജി ദിനത്തിൽ മുഹമ്മ ചീരപ്പൻചിറയിലെ എ കെ ജി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ദിനാചരണ കമ്മിറ്റി നേതൃത്വത്തിലായിരുന്നു അനുസ്‌മരണം. കുടുംബാംഗങ്ങളും സിപിഐ എം നേതാക്കളും പുഷ്‌പാർച്ചനയിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ, മാരാരിക്കുളം ഏരിയ സെക്രട്ടറി കെ ഡി മഹീന്ദ്രൻ, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ , ദിനാചരണ കമ്മിറ്റി സെക്രട്ടറി സി കെ സുരേന്ദ്രൻ, ജെ ജയലാൽ, ടി ഷാജി, കെ ഡി അനിൽകുമാർ, ഡി ഷാജി, സലിമോൻ എന്നിവർ പങ്കെടുത്തു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക്‌ വിധേയമായാണ് അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചത്.


 

പെരളശേരിയിലെ ശവകുടീരത്തിലും പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തി. പെരളശേരിയിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സെക്രട്ടറിയറ്റംഗം എൻ ചന്ദ്രൻ, എടക്കാട്‌ ഏരിയാ സെക്രട്ടറി കെ വി ബാലൻ, എം കെ മുരളി തുടങ്ങിയവർ പങ്കെടുത്തു. കെ കെ നാരായണൻ പതാക ഉയർത്തി.

കണ്ണൂരിലെ എ കെ ജി പ്രതിമയിൽ എം വി ജയരാജൻ പുഷ്‌പചക്രം അർപ്പിച്ചു. പി ജയരാജൻ, കെ പി സഹദേവൻ, ജയിംസ്‌ മാത്യു എംഎൽഎ, എൻ ചന്ദ്രൻ, അരക്കൻ ബാലൻ, കെ പി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പി ജയരാജൻ പതാകയുയർത്തി. കാസർകോട്‌ ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിലും പതാക ഉയർത്തി.  കണ്ണൂർ ദേശാഭിമാനിയിൽ പി വി നാരായണൻ പതാക ഉയർത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top