16 June Sunday

ആരുടെയെങ്കിലും നാവിൻതുമ്പിലോ പേനത്തുമ്പിലോ നിലനിൽക്കുന്നതല്ല സിപിഐ എം; പ്രീണനം ആഗ്രഹിക്കുന്നില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കാസർഗോഡ്‌ > ആരുടെയെങ്കിലും നാവിൻ തുമ്പിലോ പേനത്തുമ്പിലോ നിലനിൽക്കുന്നതല്ല സിപിഐ എം എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധമായ വിരോധം വച്ചുപുലർത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാർടി ആഗ്രഹിച്ചിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.

ഇടത്‌ പ്രവർത്തകർ കൊല്ലപ്പെട്ടാലും മാധ്യമങ്ങൾ കാര്യമാക്കാത സ്ഥിതിയാണ്‌. ജനാധിപത്യത്തിശന്റ കാവലാൾ ആകേണ്ടവരാണ്‌ മാധ്യമങ്ങൾ. ഇത്തരം നിലപാട്‌ സ്വീകരിക്കുന്നത്‌ ശരിയല്ല. അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിനുനേരെ നിരവധി അക്രമങ്ങളുണ്ടായിട്ടുണ്ട്‌. കൂടുതലും കോൺഗ്രസായിരുന്നു പ്രതിസ്ഥാനത്ത്‌. ഇതൊന്നും കാര്യമാക്കാതെ മാധ്യമങ്ങൾ സിപിഐ എമ്മിനുനേരെ അക്രമം നടത്തുന്ന അക്രമികളെ ദേവദൂതന്മാരായി ചിത്രീകരിക്കാറുണ്ട്‌. അതുകൊണ്ട്‌ പാർടിയെ തകർക്കാമെന്നാണ്‌ വിചാരം. അങ്ങനെയൊന്നും തകർക്കാവുന്നതല്ല ഈ പ്രസ്ഥാനമെന്ന്‌ മനസ്സിലാക്കണം. അവരുടെ നാക്കിൻ തുമ്പിലോ പേനത്തുമ്പിലോ നിലനിൽക്കുന്നതല്ല സിപിഐ എം. ജനങ്ങളെയാണ്‌ പാർടി യജമാനന്മാരായി കാണുന്നത്‌. അന്ധമായ വിരോധം വച്ചുപുലർത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാർടി ആഗ്രഹിച്ചിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.

പെരിയയിലെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ കൊലപാതകം ഹീനമായതാണ്‌. വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവർത്തനമാണ്‌ നല്ലനിലയിൽ പ്രവർത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ അവസരം ഒരുക്കിയത്‌. ഒരുരീതിയിലും ന്യായീകരിക്കാൻ കഴിയാത്തതതാണ്‌ കൊലപാതകം. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാർടിക്കില്ല. അതിനെ പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആ ദിവസംതന്നെ എതിർത്തിട്ടുണ്ട്‌. അത്‌ സിപിഐ എം ഇത്തരം കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്നതിന്‌ തെളിവാണ്‌. ഹീനമായ കുറ്റം ചെയ്‌തവർക്കെതിരെ കൃത്യമായ ശിക്ഷാ നടപടി ഉണ്ടാകും. അതിന്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ അപ്പോൾതന്നെ നിർദ്ദേശം നൽകി- അദ്ദേഹം പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top