കൊച്ചി > ശാസ്ത്ര-സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ശാസ്ത്രസമൂഹത്തിനു സാധിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 11-ാമത് ഇന്ത്യന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ചര്‍ ഫോറം കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഷ്ടപ്പെടുന്നവരിലേക്കും സാധാരണക്കാരായ മത്സ്യകര്‍ഷകരിലേക്കും ശാസ്ത്രപുരോഗതിയുടെ സദ്ഫലങ്ങള്‍ എത്തിക്കാന്‍ ശാസ്ത്രസമൂഹം ശ്രദ്ധിക്കണം. സാങ്കേതികവിദ്യകളിലൂടെയും ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെയും മത്സ്യലഭ്യത ഉറപ്പാക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കണം. കയറ്റുമതിമേഖലയിലെ നഷ്ടം നികത്താന്‍ ഇത് സഹായിക്കും. അവഗണിക്കപ്പെട്ടുകിടക്കുന്ന മത്സ്യസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യവല്‍ക്കരണം, ജല ലഭ്യത, അസുഖങ്ങള്‍ എന്നീ മേഖലയില്‍ ശാസ്ത്രജ്ഞര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ പി സദാശിവം അധ്യക്ഷനായി. മന്ത്രിമാരായ ജെ മേഴ്സിക്കുട്ടി അമ്മ, കെ ടി ജലീല്‍, കെ വി തോമസ് എംപി, എഎഫ്എസ്ഐബി ചെയര്‍മാന്‍ ഡോ. ജെ കെ ജെന, കേന്ദ്ര കൃഷി ഗവേഷണ, വിദ്യാഭ്യാസ സെക്രട്ടറി ഡോ. ടി മഹാപാത്ര, സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി എന്‍ രവിശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..