ന്യൂഡൽഹി
മലയാള മാധ്യമങ്ങളോട് പ്രഖ്യാപിച്ച ബഹിഷ്‌കരണത്തിൽനിന്ന് സ്വയം പുറത്തുകടക്കാൻ വഴികൾ തേടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. നാണക്കേടാകാതെ ബഹിഷ്‌കരണം അവസാനിപ്പിക്കാൻ ദൂതൻമാർ വഴി ശ്രമം തുടങ്ങി. ഗവർണറുടെ സ്റ്റാഫിൽ കയറിപ്പറ്റിയ സംഘപരിവാർ മാധ്യമപ്രവർത്തകനാണ് ഒത്തുതീർപ്പുനീക്കങ്ങൾക്ക് പിന്നില്‍.
സെപ്‌തംബറിൽ ഡൽഹിയിൽവച്ച് ബഹിഷ്‌കരണം പ്രഖ്യാപിച്ചശേഷം മലയാള മാധ്യമങ്ങളോട് ഗവർണർ സംസാരിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി മുമ്പ് എല്ലാദിവസവും ഗവർണർ മാധ്യമങ്ങൾക്ക് മുമ്പിലെത്തിയിരുന്നു. മാധ്യങ്ങള്‍ തേടിയെത്താത്തില്‍ ഖാന്‍ ഇപ്പോള്‍ അസ്വസ്ഥനാണ്. ഡൽഹിയിലെ മാധ്യമപ്രവർത്തകൻ മോശം ചോദ്യം ഉന്നയിച്ചതാണ് ബഹിഷ്‌കരണ പ്രഖ്യാപനത്തിന് പിന്നിലെന്ന് വരുത്താനാണ് ശ്രമം.
ഇത്തരം പെരുമാറ്റം തുടർന്നുണ്ടാകില്ലെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനാ പ്രതിനിധികളോ മറ്റോ അറിയിച്ചാൽ ബഹിഷ്‌കരണം പിൻവലിക്കാമെന്നാണ് ഗവർണറുടെ ഓഫീസ് ദൂതൻമാർവഴി അറിയിക്കുന്നത്. കേരള ഹൗസിലേക്കുള്ള അടുത്ത വരവിനുമുമ്പായി ബഹിഷ്‌കരണ കെണിയിൽനിന്ന് പുറത്തുചാടി മാധ്യമങ്ങളോട് സംസാരിക്കാനാണ് ഗവർണർ വഴിതേടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..