30 November Monday

ആലുവ മാർക്കറ്റ് ഇന്ന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


ആലുവ
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലുവ മാർക്കറ്റ് ബുധനാഴ്ച തുറക്കും. പച്ചക്കറിച്ചന്തയാണ്‌ ആദ്യഘട്ടത്തിൽ തുറക്കുന്നത്‌. മീൻചന്ത തിങ്കളാഴ്ചയേ തുറക്കൂ. കഴിഞ്ഞ 10 മുതല്‍ നാലുദിവസത്തേക്കാണ് മാർക്കറ്റ് അടച്ചത്. ചുമട്ടുതൊഴിലാളികള്‍ക്കും കച്ചവടക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ 10 ദിവസമായിട്ട്‌ അടഞ്ഞുകിടക്കുകയായിരുന്നു. ആലുവ പൊലീസ് വിളിച്ചുചേര്‍ത്ത  നഗരസഭ ആരോഗ്യവിഭാഗം, വ്യാപാരികള്‍, തൊഴിലാളി സംഘടനകൾ എന്നിവയുടെ സംയുക്ത യോഗത്തിലാണ് തുറക്കാൻ തീരുമാനമെടുത്തത്. 

ഇനിമുതൽ മാർക്കറ്റ് പൂർണമായും അടയ്‌ക്കില്ല. പകരം കോവിഡ് സ്ഥിരീകരിക്കുന്ന കച്ചവടസ്ഥാപനങ്ങൾമാത്രം അടയ്‌ക്കാനാണ് തീരുമാനം. നിലവിലെ തീരുമാനമനുസരിച്ച് പുലർച്ചെ രണ്ടുമുതൽ നാലുവരെ പച്ചമീനും തുടർന്ന് നാലുമുതൽ ആറുവരെ പച്ചക്കറി കയറ്റിറക്കും തുടരും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ഇതിനായി രൂപീകരിച്ച ജാഗ്രതാസമിതികൾ എല്ലാ വ്യാഴാഴ്ചയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

അൻവർ സാദത്ത് എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ ലിസി എബ്രഹാം, സെക്രട്ടറി ടോബി തോമസ്, ഡിവൈഎസ്‌പി ജി വേണു, പൊലീസ്‌ ഇൻസ്‌പെക്ടർ പി എസ് രാജേഷ്, സിഐടിയു നേതാക്കളായ പി എം സഹീർ, രാജീവ് സക്കറിയ, ഐഎൻടിയുസിയുടെ എം ടി ജേക്കബ്‌, പി വി എൽദോസ്, വ്യാപാരി സംഘടനയുടെ നസീർ ബാബു, എ ജെ റിയാസ്, കൗൺസിലർമാർ, ജാഗ്രതാസമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top