18 November Monday

സ്ഥാനാർഥികൾക്ക്‌ അവധിയില്ലാത്ത ഞായർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019


കൊച്ചി
പരസ്യപ്രചാരണം അവസാനിച്ച്‌ നിശ്ശബ്‌ദ പ്രചാരണത്തിന്റെ ദിവസവും പ്രധാന സ്ഥാനാർഥികളെല്ലാം അവസാനവട്ട വോട്ടുറപ്പിക്കലിന്റെ തിരക്കിലായിരുന്നു. രാവിലെ തേവര സെന്റ് ജൂഡ് പള്ളിയിൽ അമ്മയുടെ കല്ലറയിലെത്തി പ്രാർഥിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയി നിശ്ശബ്ദപ്രചാരണ ദിവസത്തെ പ്രവർത്തനങ്ങളാരംഭിച്ചത്. തുടർന്ന്‌  കോന്തുരുത്തി നെപുംസ്യാൻ പള്ളിയിലും തേവര ലൂർദ് പള്ളിയിലും ബ്രോഡ്‌‌വേയിലെ സിഎസ്ഐ ഇമ്മാനുവൽ പള്ളിയിലും വോട്ടർമാരെ കണ്ടു. വടുതല കുന്നുംപുറത്തും ചേരാനല്ലൂരും കലൂർ ഷേണായീസ് റോഡിലും പൊറ്റക്കുഴിയിലും പരിചയക്കാരെ സന്ദർശിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ഗാന്ധിനഗർ, പനമ്പിള്ളിനഗർ എന്നിവിടങ്ങളിലും വോട്ടുതേടി.

കുടുംബസമേതം കുർബാനയിൽ സംബന്ധിച്ചാണ്  യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് ഞായറാഴ്‌ച പ്രചാരണമാരംഭിച്ചത്‌. ബിജെപി സ്ഥാനാർഥി സി ജി രാജഗോപാലും തിരക്കിട്ട സ്വകാര്യ സന്ദർശനങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലുമായിരുന്നു.
 


പ്രധാന വാർത്തകൾ
 Top