13 November Wednesday

സ്വർണക്കടത്തിൽ മുന്നിൽ കരിപ്പൂർ വിമാനത്താവളം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019


സംസ്ഥാനത്ത്‌ കൂടുതൽ സ്വർണക്കടത്ത്‌ കരിപ്പൂർ വിമാനത്താവളം വഴിയെന്ന്‌ കസ്റ്റംസ്‌. കണ്ണൂർ വിമാനത്താവളം വഴിയും സ്വർണക്കടത്ത്‌ നടക്കുന്നതായും കസ്റ്റംസ്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം സെപ്‌തംബർ 30 വരെ പിടിച്ച 150.478 കിലോ സ്വർണത്തിൽ 83.69 കിലോയും കരിപ്പൂരിൽനിന്നാണ്‌. 21.73 കോടി രൂപ വിലവരുമിതിന്‌. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത്‌ 77.08 കിലോയായിരുന്നു. കണ്ണൂർ എയർപോർട്ടുവഴി 18.61 കിലോ സ്വർണമാണ്‌ പിടികൂടിയത്‌.

കരിപ്പൂരിൽ 175 കേസാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. തിരുവനന്തപുരം വിമാനത്താവളത്തിൽ 28.15 കിലോ പിടികൂടി. 55 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞവർഷം തിരുവനന്തപുരത്തുനിന്ന്‌ 19.74 കിലോയിരുന്നു പിടികൂടിയത്‌.

വാഹനങ്ങൾവഴിയും രേഖയില്ലാതെ സ്വർണക്കടത്ത്‌ വർധിക്കുകയാണ്‌. ട്രെയിൻ, ബസ്‌ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ 15 കാരിയർമാർ അറസ്റ്റിലായിട്ടുണ്ട്‌. 21 കിലോ സ്വർണം ഇവരിൽനിന്ന്‌ പിടികൂടി.


പ്രധാന വാർത്തകൾ
 Top