22 October Thursday

ആഗോളപദ്ധതിയിൽ കേരള സ്‌റ്റാർട്ടപ്പും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


തിരുവനന്തപുരം
ചെലവുകുറഞ്ഞ വെന്റിലേറ്ററിനായുള്ള അന്താരാഷ്ട്രപദ്ധതിയിൽ സഹകരിക്കാൻ കേരള സ്റ്റാർട്ടപ് മിഷനു കീഴിലുള്ള സ്‌റ്റാർട്ടപ്പായ സിനെർജിയ മീഡിയ ലാബിന് അവസരം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാണ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള  കൂട്ടായ്മയാണ്‌ പദ്ധതി നടപ്പാക്കുന്നത്. ചെന്നൈയിലെ അയോണിക്സ് ത്രിഡിപി, സിംഗപ്പുരിലെ അരുവി എന്നീ സ്ഥാപനങ്ങളാണ്‌ മറ്റ്‌ അംഗങ്ങൾ. രോഗിയുടെ വ്യക്തിപരമായ സവിശേഷതകൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വെന്റിലേറ്ററാണ്  വികസിപ്പിക്കുന്നത്.

ഐ സേവ് എന്ന പേരിട്ട രീതി ഉപയോഗിച്ച് ചെലവുകുറഞ്ഞ വെന്റിലേറ്റർ രണ്ട് രോഗികൾക്ക് ഒരേ സമയം ഉപയോഗിക്കാനാകും.  മൂന്ന് കമ്പനിയും ചേർന്ന് നിർമിച്ച വെന്റിലേറ്ററിന്റെ മാതൃക പുറത്തിറക്കിയിട്ടുണ്ട്. രോഗിക്ക്‌ അടിയന്തര സാഹചര്യത്തിൽ ശ്വാസം കൊടുക്കാനുള്ള ഇൻഡ്വെന്റർ 100, ഇൻഡ്വെന്റ 200 എന്നിങ്ങനെ രണ്ട് ചെലവ് കുറഞ്ഞ ശ്വസനസഹായികളാണ് വികസിപ്പിച്ചത്. ഈ രണ്ട് ഉപകരണവും ഒരു രോഗിക്കുമാത്രം ഉപയോഗിക്കാൻ സാധിക്കുന്ന വിധമായിരുന്നു. ഐ സേവ് രീതി ഉപയോഗിച്ച് ഇത് രണ്ട് രോഗികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധമാക്കി. 20,000 രൂപയിൽ താഴെ മാത്രമാണ്‌ ചെലവ്. ഇന്ത്യയിലും അയൽരാജ്യങ്ങളിലുമുള്ള വിപണിയിൽ വെന്റിലേറ്റർ എത്തിക്കുകയാണ് ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top