26 October Monday

എൻഐഎക്ക്‌ പൊലീസ്‌ ഇന്റലിജൻസ്‌ വിവരങ്ങൾ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


സ്വന്തം ലേഖകൻ
എറണാകുളത്ത്‌ മൂന്ന്‌ അൽഖായ്‌ദ ഭീകരർ പിടിയിലായത്‌ കേരള പൊലീസും എൻഐഎയും നടത്തിയ സംയുക്ത ഓപ്പറേഷനിൽ. എൻഐഎയുടെ നിർദേശപ്രകാരം മാസങ്ങളായി, അറസ്‌റ്റിലായവർ കേരള പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.  പൊലീസിന്റെ ഭീകരവിരുദ്ധ  സ്‌ക്വാഡും (എടിഎസ്‌) തുടക്കംമുതൽ ഭീകരരെ പിടികൂടിയതിനൊപ്പമുണ്ടായിരുന്നു.

കേരളത്തിൽ ചില തീവ്രവാദികളുടെ സ്ലീപ്പർ സെല്ലുള്ളതായി കേരള പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന്‌ ചില കേന്ദ്രങ്ങൾ ഇന്റലിജൻസ്‌ നിരീക്ഷണത്തിലുമായിരുന്നു. ഈ വിവരം കേന്ദ്ര ഇന്റലിജൻസിനെയും അറിയിച്ചു.
 സംസ്ഥാന പൊലീസ്‌ അറിയാതെ ഏത്‌ സംസ്ഥാനത്തുനിന്നും ഭീകരരെ പിടികൂടാൻ എൻഐഎക്ക്‌ അധികാരമുണ്ട്‌. എന്നിട്ടും കേരള പൊലീസിന്റെ സഹായം തേടിയതും സംയുക്ത ഓപ്പറേഷൻ നടത്തിയതും ഇതേക്കുറിച്ച്‌ പൊലീസിന്‌ നേരത്തെയുള്ള വിവരത്തെ തുടർന്നാണ്‌. തണ്ടർബോർട്ടിന്റെ സഹായവും ഇതിന്‌ ലഭിച്ചിരുന്നു. 

ഭീകരവിരുദ്ധ സ്ക്വാഡിന്‌ തലവനില്ലെന്ന മനോരമയുടെ കണ്ടെത്തൽ വ്യാജമാണ്‌. ഡിഐജി അനൂപ്‌ കുരുവിളയാണ്‌ എടിഎസിന്റെ തലവൻ. അദ്ദേഹം ഇപ്പോഴും ആ സ്ഥാനത്തുണ്ട്‌. അൽഖായ്‌ദ ഭീകരരെ അറസ്‌റ്റ്‌ ചെയ്‌ത ഓപ്പറേഷനിലും അദ്ദേഹമുണ്ടായിരുന്നു. ഇന്റലിജൻസ്‌ ആഭ്യന്തര സെക്യൂരിറ്റി വിഭാഗം  ഐജിയായി  അർഷിത അത്തല്ലൂരിയും പ്രവർത്തിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top