18 October Friday

മുത്തൂറ്റ് സമരം: ചര്‍ച്ചയില്‍നിന്ന് മാനേജ്‌മെന്റിന് മാറിനില്‍ക്കാനാവില്ലെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019


കൊച്ചി
മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളിസമരം സംബന്ധിച്ച അനുരഞ്ജന ചർച്ചയിൽനിന്ന് മാറിനിൽക്കാൻ മാനേജ്‌മെന്റിനാവില്ലെന്ന് ഹൈക്കോടതി. സ്ഥാപനത്തിന്റെ 13 ബ്രാഞ്ചുകൾക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഉന്നതശ്രേണിയിലെ ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ എ എം ഷെഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിൽപ്രശ്‌നം ഉൾപ്പെട്ട വിഷയമായതിനാൽ അനുരഞ്‌ജനചർച്ചയിൽ പങ്കെടുക്കുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാൻ മാനേജ്‌മെന്റിനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ ജോലിയെടുക്കുന്നത് സ്വന്തം ബ്രാഞ്ചുകളിൽ മാത്രമാണെന്ന് മാനേജ്‌മെന്റ് ഉറപ്പാക്കണമെന്ന കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഈ കേസുകളിലും ബാധകമാണെന്ന്‌ കോടതി പറഞ്ഞു. ജോലിക്ക് ഹാജരാകുന്നവരെ ആരെങ്കിലും തടഞ്ഞാൽ അവരെ പൊലീസ് നീക്കണം. എന്നാൽ, ബ്രാഞ്ചുകൾക്കു മുന്നിൽ സമാധാനപരമായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്നതാകരുത്  ഇടപെടലെന്നും കഴിഞ്ഞദിവസം കോടതി വ്യക്തമാക്കിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top