18 November Monday

പ്രളയം: കേന്ദ്രസംഘം ഉടനെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019


പ്രളയക്കെടുതി നിരീക്ഷിക്കാൻ കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കും. അസം, മേഘാലയ, ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്‌, ഹിമാചൽപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളും സന്ദർശിക്കും. പ്രളയക്കെടുതികളും രക്ഷാ–-ദുരിതാശ്വാസപ്രവർത്തനങ്ങളും സംഘം വിലയിരുത്തും. സംസ്ഥാന സർക്കാരുകൾ നാശനഷ്ടത്തിന്റെ വിശദമായ റിപ്പോർട്ട്‌ സമർപ്പിച്ചശേഷം കേന്ദ്രസംഘം വീണ്ടും സന്ദർശനം നടത്തും.   

നാശനഷ്ടങ്ങളുടെ വിവരം ഉൾക്കൊള്ളിച്ച്‌ സംസ്ഥാന സർക്കാരുകളുടെ  നിവേദനം  കിട്ടിയശേഷം പ്രകൃതിദുരന്തമേഖലകൾ സന്ദർശിക്കുന്നതായിരുന്നു ഇതുവരെയുള്ള നയം. ഇതുമാറ്റാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ്‌ കേന്ദ്രസംഘത്തിന്റെ സന്ദർശനം.

ഫാനി ചുഴലിക്കാറ്റ്‌ നേരിട്ട ഒഡിഷയ്‌ക്ക്‌ 3338.22 കോടി രൂപയും കഴിഞ്ഞ വർഷം വരൾച്ച നേരിട്ട കർണാടകത്തിന്‌ 1029.39 കോടി രൂപയും ആലിപ്പഴം വീഴ്‌ചയിൽ നാശനഷ്ടമുണ്ടായ ഹിമാചൽപ്രദേശിന്‌ 64.49  കോടി രൂപയും ദേശീയ ദുരിതാശ്വാസനിധിയിൽനിന്ന്‌ നൽകും. പ്രളയബാധിത സംസ്ഥാനങ്ങൾക്ക്‌ ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക്‌ യോഗം നിർദേശം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top