17 September Tuesday

പട്ടയഭൂമിയിലെ നിര്‍മാണ അനുമതിക്ക്‌ മാര്‍ഗനിര്‍ദേശം വേണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019


കൊച്ചി
ഗാർഡൻ ലാൻഡ് പരിധിയിൽ (വാസയോഗ്യ ഭൂമി) വരാത്ത പട്ടയഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ വ്യക്തമായ മാർഗനിർദേശം വേണമെന്ന് ഹൈക്കോടതി. കേസിൽ കക്ഷിചേർത്ത തദ്ദേശ സ്വയംഭരണ സെക്രട്ടറിയോട് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനും നിർദേശിച്ചു. ബൈസൺവാലി പഞ്ചായത്ത് അംഗവും ഇടുക്കി മുട്ടുകാട് സ്വദേശിയുമായ ലാലി ജോർജ് നൽകിയ ഹർജിയാണ് പരിഗണിച്ചത്.

റവന്യൂ വകുപ്പിന്റെ എൻഒസിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്ന 2010ലെ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലെ നിർമാണങ്ങൾക്ക് എൻഒസി നിർബന്ധമാക്കിയ കലക്ടറുടെ നടപടി ചോദ്യം ചെയ്താണ് ലാലി ജോർജിന്റെ ഹർജി. കോടതി ഉത്തരവില്ലാതെയാണ്‌ എൻഒസി നിർബന്ധമാക്കി കലക്ടർ ഉത്തരവിട്ടതെന്നും ഇത് നിയമപരമല്ലെന്നുമാണ് ആരോപണം.

ഭൂനിയമങ്ങൾ ലംഘിച്ചെന്ന പേരിൽ നിർമാണം പൂർത്തിയായ കെട്ടിടങ്ങൾക്കെതിരെ റവന്യൂ നടപടി പതിവാണെന്നും ഇത്തരം നടപടിക്കെതിരെ ഒട്ടേറെ ഹർജി പരിഗണനയിലുണ്ടെന്നും കോടതി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top