12 August Wednesday

മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്‌ അനാവശ്യ പരാമർശം: കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020


ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്‌ അനാവശ്യ പരാമർശമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെപിസിസി അധ്യക്ഷ പദവിയിലിരുന്ന്‌ പറയാൻ പാടില്ലാത്ത വാക്കുകളാണിത്‌. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ്‌ പിന്നീടും മുല്ലപ്പള്ളി പറഞ്ഞത്‌. അദ്ദേഹത്തിന്റെ നിലപാടിനോട്‌ കൂടുതലൊന്നും പറയാൻ താൻ ആളല്ലെന്നും കാനം പരിഹസിച്ചു. 

സംസ്ഥാനത്താകെ കോവിഡ്‌ പകരണമെന്നാണ്‌‌ പ്രതിപക്ഷം ആഗ്രഹിക്കുന്നത്‌.  ആരോഗ്യസംരക്ഷണവും പ്രവാസികളുടെ പ്രശ്‌ന പരിഹാരവും ഉറപ്പാക്കുന്നതിനാണ്‌ സർക്കാർ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top