08 August Saturday

സംസ്‌കാരരഹിത പരാമർശം പിൻവലിച്ച്‌ മുല്ലപ്പള്ളി മാപ്പ്‌ പറയണം: പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020



ഒഞ്ചിയം
ഉന്നത പരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ മന്ത്രി ശൈലജക്കെതിരെ നടത്തിയ സംസ്‌കാരരഹിത പരാമർശം പിൻവലിച്ച്‌ മാപ്പ് പറയണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി സതീദേവി ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ ജന്മനാടായ മുക്കാളിയിൽ  മഹിളകളുടെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി. സംസ്ഥാനത്തെ ആരോഗ്യമേഖലയെ കാര്യക്ഷമമാക്കി നിപാ, കോവിഡ് 19 തുടങ്ങിയവയെ ലോകത്തിന് മാതൃകയാവുംവിധം പ്രതിരോധിക്കാൻ നേതൃത്വം നൽകിയ മന്ത്രിയാണ്‌ ശൈലജ. അവരെ  അപഹസിച്ച് പ്രസ്താവന നടത്തിയ മുല്ലപ്പള്ളിയെ പുറത്താക്കാൻ സോണിയ ഗാന്ധിയും ഹൈക്കമാൻഡും തയ്യാറാവണം. 

ജനാധിപത്യ മഹിളാ അസോസിയേഷൻ ഒഞ്ചിയം ഏരിയാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു  മാർച്ച്. സ്‌ത്രീകൾ മുല്ലപ്പള്ളിയുടെ കോലവും കത്തിച്ചു.      ഏരിയാ പ്രസിഡന്റ്‌ കെ എസ് പ്രേമകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ പുഷ്പജ സംസാരിച്ചു. കെ പി ഗിരിജ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top