22 August Thursday

ബഹിരാകാശ രഹസ്യങ്ങൾ തേടി നാസയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019


കാലടി 
ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ‌് ആൻഡ‌് ടെക്നോളജിയിലെ ആദ്യവർഷ മെക്കാനിക്കൽ എൻജിനിയറിങ‌് വിദ്യാർഥിയായ അമൽ പ്രകാശിന് സ്വപ്നസാക്ഷാത്കാരം. അമേരിക്കയിലെ നാസയും സിലിക്കൺ വാലിയുമൊക്കെ സന്ദർശിക്കാനാണ് അമലിന് അവസരം ലഭിച്ചത്. കോളേജിലെ ഐഇഡിസി ബൂട് ക്യാമ്പും കേരള സ്റ്റാർട്ടപ‌് മിഷനും സംയുക്തമായി നടത്തിയ എ പി ജെ അബ്ദുൾ കലാം ഇന്നോവേഷൻ ചലഞ്ചിൽ ഒന്നാംസ്ഥാനം നേടിയതോടെയാണ് അമലിന‌് നാസ സന്ദർശനത്തിന‌് അവസരമൊരുങ്ങിയത‌്. വൈദ്യതി ഉൽപ്പാദിപ്പിക്കുന്ന ജനറേറ്ററിന്റെ കാര്യക്ഷമത വർധിപ്പിക്കുന്ന ഉപകരണമാണ് അമൽ വികസിപ്പിച്ചെടുത്തത്.

കോളേജ‌് മാനേജ്മെന്റിന്റെ പിന്തുണയോടെയാണ് അമൽ നാസയിലേക്ക് പോകുന്നത‌്. ആദിശങ്കരയിലെ ഇന്നവേഷൻ ആൻഡ‌് എന്റർപ്രണർഷിപ് ഡവലപ‌്മെന്റ് സെന്ററാണ‌് വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്നത‌്. യുവസംരംഭകരെ വളർത്തുന്നതിൽ സംസ്ഥാന സർക്കാരിന്റ  എന്റർപ്രണർഷിപ് എനേബ്ലർ പുരസ്കാരം ആദിശങ്കരയ‌്ക്കാണ് ലഭിച്ചത്. അമലിനെ അഭിനന്ദിക്കാൻ ചേർന്ന യോഗത്തിൽ ബെന്നി ബഹനാൻ എംപി, റോജി എം ജോൺ എംഎൽഎ, ആദിശങ്കര മാനേജിങ‌് ട്രസ്റ്റി കെ ആനന്ദ്, സിഇഒ പ്രൊഫ. സി പി ജയശങ്കർ, അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ‌്, പ്രിൻസിപ്പൽ ഡോ. ദൊരൈ രംഗസ്വാമി എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top