27 June Monday

ബാങ്ക് ഓഫ് ബറോഡ ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


കൊച്ചി
സ്ഥിരം ജീവനക്കാരുടെ ഒഴിവുകൾ പുറംകരാർ നൽകാനുള്ള ബാങ്ക് ഓഫ് ബറോഡ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ജീവനക്കാരുടെ നാലു സംഘടനകളുടെ ഐക്യവേദി രാജ്യവ്യാപകമായി സോണൽ ഓഫീസുകൾക്കുമുന്നിൽ ധർണ നടത്തി.
ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ കേരള (ബെഫി), ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ബാങ്ക് ഓഫ് ബറോഡ സ്റ്റാഫ് യൂണിയൻ (എൻസിബിഇ) ബാങ്ക് ഓഫ് ബറോഡ എംപ്ലായീസ് സംഘ് (എൻഒബിഡബ്ല്യു) എന്നീ സംഘടനകൾ ചേർന്നാണ്‌ ധർണ നടത്തിയത്‌. ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണൽ ഓഫീസിനുമുന്നിൽ എകെബിഇഎഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബി രാം പ്രകാശ് ഉദ്ഘാടനം ചെയ്തു. എൻസിബിഇ സംസ്ഥാന പ്രസിഡന്റ്‌ കെ എ അൻസിൽ, ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എസ് എസ് അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു, ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ നന്ദകുമാർ, പ്രസിഡന്റ്‌ പി സുരേഷ് കുമാർ, എകെബി ഇഎഫ്‌ ജില്ലാ സെക്രട്ടറി പി ആർ സുരേഷ്, എസ്‌ ശ്രീകുമാർ, മാത്യു ജോർജ് തുടങ്ങിയവർ സംസാരിച്ചു. ബാങ്കിലെ സ്വീപ്പർ, പ്യൂൺ തസ്തികകളിലേക്കുള്ള ഒഴിവുകളാണ് പുറംകരാർ നൽകാൻ മാൻേജ്‌മെന്റ്‌ നീക്കംനടത്തുന്നത്. ക്ലറിക്കൽ സ്ഥാനങ്ങളിലേക്കുള്ള നിയമനം നടന്നിട്ട് വർഷങ്ങളായി. 30ന് ബാങ്ക് ഓഫ് ബറോഡ ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top