12 July Sunday

അഭിനയ ജീവിതത്തിൽ ഒരുപാട് ദൂരം സഞ്ചരിച്ചു; കൊടുങ്കാറ്റിൽപ്പെട്ട കരിയില പോലെ 40 വർഷം; ആരാധകർക്ക്‌ നന്ദിയുമായി മോഹൻലാൽ

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


സ്വന്തം ലേഖകൻ
പിറന്നാൾ ദിനത്തിൽ ആശംസയർപ്പിച്ച ആരാധകർക്ക്‌ നന്ദി പറഞ്ഞ്‌ മോഹൻലാൽ. ചലച്ചിത്ര രംഗത്തെ പ്രമുഖരും ലക്ഷക്കണക്കിന്‌ ആരാധകരും അദ്ദേഹത്തിന്‌ ആശംസയർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ രജനീകാന്ത്‌, കമൽഹാസൻ,  മമ്മൂട്ടി, സാംസ്കാരിക മന്ത്രി എ കെ ബാലൻ  തുടങ്ങി നിരവധി പ്രമുഖർ താരത്തിന്‌ ആശംസ നേർന്നു.  എല്ലാവരോടും നന്ദിയുണ്ടെന്ന്‌ മോഹൻലാൽ പറഞ്ഞു. അഭിനയ ജീവിതത്തിൽ ഒരുപാട് ദൂരം സഞ്ചരിച്ചു. 40 വർഷം കൊടുങ്കാറ്റ് പോലെയാണ്‌ ‌ കടന്നുപോയതെന്നും തിരിഞ്ഞുനോക്കുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

 ‘തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അമ്പരന്ന് പോകുന്നു. എന്തൊരു ഓട്ടമായിരുന്നു. കൊടുങ്കാറ്റിൽപ്പെട്ട ഒരു കരിയില പോലെ ഞാൻ ഉഴറി പറക്കുകയായിരുന്നു.  എത്ര ദൂരം..എത്ര മാത്രം അധ്വാനം. എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം...എത്രയെത്ര പരാജയങ്ങൾ, കൂട്ടായ്മയുടെ വിജയങ്ങൾ, ആരൊക്കെയോ ചൊരിഞ്ഞ സ്നേഹങ്ങൾ, ആരുടെയൊക്കെയോ കരുതലുകൾ, തിരിഞ്ഞു നിൽക്കുമ്പോൾ എന്റെ ശിരസ് കുനിഞ്ഞ് പോകുന്നു. നന്ദിയോടെ എന്റെ കണ്ണുകൾ നനഞ്ഞു പോകുന്നു.  ലോകം അതിന്റെ പൂർണതയിൽ തിരിച്ച്‌ വരുമ്പോൾ വീണ്ടും കാണാമെന്ന ഉറപ്പും ബ്ലോഗിലൂടെ ലാൽ ആരാധകർക്ക്‌ നൽകി.


പ്രധാന വാർത്തകൾ
 Top