കൊച്ചി
കോവിഡുമായി ബന്ധപ്പെട്ട് കൂടുതൽപേർക്ക് ചികിത്സ വേണ്ടിവന്നാൽ നേരിടാൻ ജില്ലയിലെ സർക്കാർ–-സ്വകാര്യ ആശുപത്രികൾ സജ്ജം. 13,000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. ഇതിൽ 7636 കിടക്കകൾ നിലവിൽ ഒഴിവുണ്ട്. കലക്ടറേറ്റിൽ മന്ത്രി വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗമാണ് ജില്ലയിലെ സാഹചര്യം വിലയിരുത്തിയത്. 1269 ഐസിയുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതിൽ 672 ഐസിയുകളും 284 വെന്റിലേറ്ററുകളും നിലവിൽ ലഭ്യമാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കുന്നവർക്ക് അതിന് സൗകര്യമൊരുക്കണമെന്ന് മന്ത്രി നിർദേശം നൽകി. അല്ലാത്തവർക്കായി തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ സൗകര്യമൊരുക്കണം. അതുമല്ലാത്തവരെ മാത്രമേ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കാവൂ. നിരീക്ഷണത്തിൽ കഴിയുന്നവരോ അവരുടെ കുടുംബാംഗങ്ങളോ രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തിയാൽ അവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് സാമ്പിളുകൾ ശേഖരിക്കണം. ഫലം പോസിറ്റീവ് ആയാൽ ഐസൊലേഷൻ റൂമുകളിൽ ചികിത്സ ഉറപ്പാക്കണം. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നിലവിൽ ദിവസേന 150 സാമ്പിളുകൾവരെ പരിശോധിക്കാൻ സാധിക്കും. സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി കോവിഡ് കെയർ സെന്ററുകളിൽനിന്ന് ശരാശരി 30 പേരുടെയും മറ്റുള്ളവരിൽനിന്ന് 20 പേരുടെയും സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.
കലക്ടർ എസ് സുഹാസ്, സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, അസി. കലക്ടർ മാധവിക്കുട്ടി, എസ്പി കെ കാർത്തിക്, ഡിസിപി ജി പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ, ദേശിയ കുടുംബാരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജർ മാത്യൂസ് നുമ്പേലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അടിയന്തര സാഹചര്യത്തിനായി ഏഴായിരത്തിലേറെ മുറികൾ സജ്ജം
കോവിഡിന്റെ അടിയന്തര സാഹചര്യം നേരിടേണ്ടിവന്നാൽ ജില്ലയിൽ ഏഴായിരത്തിലേറെ മുറികൾ സജ്ജം. സർക്കാർ–-സ്വകാര്യ ആശുപത്രികളിലായി 13,000ലേറെ കിടക്കകളുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി യോഗം ചേർന്നു. 5594 കിടക്കകളും 2400 മുറികളും ഒഴിവുണ്ട്. ഇതിന് പുറമെ അടിയന്തരാവശ്യത്തിന് 284 വെന്റിലേറ്ററുകളും 672 ഐസിയുകളും സജ്ജമാക്കി. ജില്ലയിലാകെ 373 വെന്റിലേറ്ററുകളും 1269 ഐസിയുകളുമാണുള്ളത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കുന്നവർക്ക് അതിന് സൗകര്യമൊരുക്കണമെന്ന് മന്ത്രി നിർദേശം നൽകി. അല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യമൊരുക്കണം. അതുമല്ലാത്ത ആളുകളെ മാത്രമേ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കാവൂ. ജില്ലയിൽ 88 ആശുപത്രികളാണ് നിലവിൽ ഉള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരോ അവരുടെ കുടുംബാംഗങ്ങളോ രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തിയാൽ അവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു സാമ്പിളുകൾ ശേഖരിക്കണം. പോസിറ്റീവ് ആയ ആളുകൾക്ക് ഐസൊലേഷൻ മുറികളിൽ ചികിത്സ ഉറപ്പാക്കണം. ജില്ലയിലെ കോവിഡ് ആശുപത്രിയായ എറണാകുളം മെഡിക്കൽ കോളേജിൽ 300 പേർക്കുള്ള ചികിത്സാ സൗകര്യമാണ് ഉള്ളത്. രോഗികളുടെ എണ്ണം 100 ആയാൽ കരുവേലിപ്പടി ആശുപത്രിയും അങ്കമാലി അഡ്ലക്സ് ആശുപത്രിയും കോവിഡ് ആശുപത്രിയായി ഉപയോഗപ്പെടുത്തും. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിച്ചാൽ കലൂർ പിവിഎസ് ആശുപത്രിയും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നിലവിൽ ദിവസേന 150 സാമ്പിളുകൾവരെ പരിശോധിക്കാൻ സാധിക്കും. കലക്ടർ എസ് സുഹാസ്, സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കലക്ടർ മാധവിക്കുട്ടി, എസ്പി കെ കാർത്തിക്, ഡിസിപി ജി പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ, ദേശീയ കുടുംബാരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..