04 July Saturday

കുരുന്നുകൾക്ക്‌ കൂട്ടത്തോടെ പ്രവേശന പരീക്ഷ; സ്‌കൂളിനെതിരേ കേസ്

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


കുന്നംകുളം
കോവിഡ് മാനദണ്ഡം ലംഘിച്ച് തൃശൂരിൽ ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തിയ സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ചട്ടങ്ങൾ ലംഘിച്ച് ബുധനാഴ്ച രാവിലെ പ്രവേശന പരീക്ഷ നടത്തിയത്. 24 കുട്ടികളാണ് പരീക്ഷ എഴുതാനെത്തിയത്. സ്കൂൾ മാനേജർ ഫാ. സോളമൻ, പ്രിൻസിപ്പൽ ഫാ. പത്രോസ്, പരീക്ഷ നടത്തിയ അധ്യാപകരായ ആർസി, ശ്രീന, നിബിൻ  എന്നിവർക്കും കുട്ടികളെ സ്കൂളിലെത്തിച്ച ഇരുപത്തഞ്ചോളം രക്ഷിതാക്കൾക്കെതിരെയുമാണ് കേസെടുത്തത്‌.

പ്രവേശനത്തിനായി വിദ്യാർഥികളെ സ്കൂളിലെത്തിക്കരുതെന്നും രക്ഷിതാക്കളെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നുമുള്ള സർക്കാർ നിർദേശം ലംഘിച്ചാണ് സ്കൂൾ അധികൃതർ പ്രവേശന പരീക്ഷ നടത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top