20 May Monday

മോഡിയാണ് ഞാനെന്ന് വിചാരിച്ചുള്ള ചോദ്യമാണ്, ഞാന്‍ കളവ് പറയാറില്ല: മുഖ്യമന്ത്രി-video

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

കണ്ണൂര്‍ > ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതില്‍ പിന്നെ നടന്ന അക്രമസംഭവങ്ങളെത്തുടര്‍ന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര നിര്‍ദേശത്തിന് തെളിവുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ നരേന്ദ്രമോഡിയാണെന്ന് കരുതിയാണ് ഈ ചോദ്യമെന്നും, താന്‍ കളവ് പറയാറില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഈ ചോദ്യം പ്രതീക്ഷിച്ചതുകൊണ്ട് തെളിവുമായി തന്നെയാണ് വന്നത് എന്ന് പറഞ്ഞ് കേന്ദ്രനിര്‍ദേശം മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു.

'ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് 11034/01/2018 ഐഎസ് ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്. നരേന്ദ്രമോഡി വന്നിട്ട് സുപ്രീംകോടതി വിധിയുടെ സ്പിരിറ്റിനെതിരെ സംസാരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള കേന്ദ്ര ഗവണ്‍മെന്റിന് ഈ നിലപാടേ എടുക്കാന്‍ പറ്റൂ. അതുതന്നെയാണ് ഇവിടെ സംസ്ഥാനസര്‍ക്കാരും എടുത്തിട്ടുള്ളത്.'- അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top