30 May Saturday

ചുട്ടുപൊള്ളുന്ന ലൈവിതയ‌്ക്ക‌് രാജീവേകി കനിവിന്റെ തണുപ്പ‌്

അഞ‌്ജുനാഥ‌്Updated: Sunday Apr 21, 2019

ചുട്ടുപൊള്ളുന്ന ലൈവിതയ‌്ക്ക‌് രാജീവേകി കനിവിന്റെ തണുപ്പ‌്

കൊച്ചി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും യുഡിഎഫിന്റെയും കൊടിയ വഞ്ചനയുടെ ഇരയായ ലൈവിതയെക്കാണാൻ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും പി രാജീവ‌് എത്തി. ശനിയാഴ‌്ച വൈകിട്ട‌് നാലോടെ ഇടപ്പള്ളി ഗോഡൗൺ റോഡിലുള്ള വാടകവീട്ടിലാണ‌് രാജീവ‌് എത്തിയത‌്. ലക്ഷക്കണക്കിനു കുട്ടികളിൽ ഒരാൾക്കുവരുന്ന ‘ലാമെല്ലാർ ഇച്ചിയോസിസ‌്’ എന്ന അപൂർവരോഗമാണ‌് ലൈവിതയ‌്ക്ക‌്. ജനിക്കുമ്പോൾ ഉണ്ടാകുന്ന ത്വക്ക‌് പൊളിഞ്ഞു നീങ്ങാത്തതാണ‌് രോഗകാരണം. ശരീരമാസകലം വലിഞ്ഞുമുറുകി പൊളിഞ്ഞിളകുന്ന ത്വക്കിലൂടെ ചിലപ്പോൾ രക‌്തം കിനിയും. ജന്മനാൽ അപൂർവ രോഗത്തിന്റെ ദുരിതക്കയത്തിലായ ലൈവിതയ‌്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന  ധൈര്യം പകർന്നാണ‌് രാജീവ‌് മടങ്ങിയത‌്.

തീരാദുരിതത്തിലായ ഈ ആറരവയസ്സുകാരി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും യുഡിഎഫിന്റെയും കൊടിയ വഞ്ചനയുടെ ഇരയാണ‌്. ഉമ്മൻചാണ്ടി സർക്കാർ കൊട്ടിഘോഷിച്ചു നടത്തിയ ജനസമ്പർക്ക പരിപാടിയിൽ  ലൈവിതയുടെ പിതാവ‌് കെ വി ലൈബിൻ 2013ൽ അപേക്ഷ നൽകിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ വന്നതോടെ ഉമ്മൻചാണ്ടി ഇവർക്ക‌് കൈനിറയെ വാഗ‌്ദാനങ്ങൾ നൽകി. ചികിൽസാസഹായം,  മൂന്നു സെന്റ‌് സ്ഥലവും വീടും, അച‌്ഛനും അമ്മയ‌്ക്കും പെൻഷൻ, ചൂടു സഹിക്കാനാകാത്ത ലൈവിതയ‌്ക്കു കഴിയാൻ വീട്ടിൽ എസി മുറി, ഓട്ടോറിക്ഷാ തൊഴിലാളിയായ പിതാവ‌് ലൈബിന‌് സ്വന്തമായി ഓട്ടോറിക്ഷ എന്നിവയായിരുന്നു വാഗ‌്ദാനങ്ങൾ. വാഹനം അയച്ച‌് തന്നെയും കുടുംബത്തെയും എറണാകുളം ഗസ‌്റ്റ‌് ഹൗസിലേക്ക‌് വിളിപ്പിച്ചാണ‌് വാഗ‌്ദാനം നൽകിയതെന്ന‌് ലൈബിൻ പറഞ്ഞു. എന്നാൽ ഉമ്മൻചാണ്ടിയുടെ വാഗ‌്ദാനങ്ങൾ മുഴുവൻ വെള്ളത്തിൽ വരച്ച വരപോലെയായി. ഇവരെ നിഷ‌്കരുണം അവഗണിക്കുകയായിരുന്നു യുഡിഎഫ‌് സർക്കാർ. സർക്കാർ സഹായം പ്രഖ്യാപിച്ചതോടെ, നേരത്തേ സാമ്പത്തികമായി സഹായിച്ചിരുന്നവരും കൈയൊഴിഞ്ഞു. ഇതോടെ ജീവിതം ദുരിതപൂർണമായി. ‘‘ഞാൻ കോൺഗ്രസുകാരനായിരുന്നു. ഓട്ടോ തൊഴിലാളികളുടെ ഐഎൻടിയുസി യൂണിയൻ ഭാരവാഹിയുമായിരുന്നു. എന്നിട്ടും ഉമ്മൻചാണ്ടി എന്നെ അവഗണിച്ചു. ’’ ലൈബിൻ പറയുന്നു.

പിന്നീട‌് എൽഡിഎഫ‌് പ്രവർത്തകർ മനുഷ്യാവകാശ കമീഷനെ സമീപിച്ചതിനെ തുടർന്ന‌് വീടിന‌് സ്ഥലം ലഭ്യമാക്കാൻ ഉത്തരവായി. ഇതനുസരിച്ച‌്,  എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ‌് കാക്കനാട‌് കോടതിക്കു സമീപം മൂന്നു സെന്റ‌് സ്ഥലം ലഭിച്ചത‌്. വീട‌് ഇനിയും നിർമിച്ചിട്ടില്ല. ഇടപ്പള്ളിയിലെ വാടകവീട്ടിലാണ‌് താമസം. ചൂട‌് കൂടുമ്പോൾ ലൈവിതയുടെ ശരീരം ദിവസത്തിൽ ആറു പ്രാവശ്യമെങ്കിലും വെള്ളമൊഴിച്ചു തണുപ്പിക്കണം. മാസം 20,000 രൂപയോളം മരുന്നുകൾക്ക‌് ചെലവാകും. തേവയ‌്ക്കൽ ഗവ. സ‌്കൂളിൽ ഒന്നാംക്ലാസ‌് വിദ്യാർഥിനിയാണ‌് ലൈവിത. ചൂട‌് സഹിക്കാനാകാത്തതിനാൽ ഉച്ചവരെ മാത്രമേ സ‌്കൂളിൽ ഇരിക്കാനാകൂ.

ഇടയ‌്ക്കിടെ നനഞ്ഞ തോർത്തുകൊണ്ട‌് ദേഹം തുടയ‌്ക്കണം. തെരഞ്ഞെടുപ്പ‌് ആയതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും ഇത്തരം കാര്യങ്ങളിൽ ഇടപെടുന്ന രീതിയുണ്ടെന്നും പി രാജീവ‌് മാധ്യമപ്രവർത്തകരോടു പറഞ്ഞു. കരുതൽ എപ്പോഴുമുണ്ടാകും. സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈനും എൽഡിഎഫ‌് പ്രവർത്തകരും പി രാജീവിനൊപ്പം ഉണ്ടായിരുന്നു.

കൊച്ചി
ലോക‌്സഭാ തെരഞ്ഞെടുപ്പ‌ുപ്രചാരണം കലാശക്കൊട്ടിലേക്ക‌് നീങ്ങുമ്പോൾ ജില്ലയിൽ ഇടതുതരംഗം. എറണാകുളം പി രാജീവ‌് പിടിച്ചെടുക്കും. ഇന്നസെന്റ‌് മുൻവർഷത്തേതിൽനിന്ന‌് നില മെച്ചപ്പെടുത്തും. ഭൂരിപക്ഷം വർധിക്കുന്നതിനൊപ്പം ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലെങ്കിലും മുന്നിൽവരും. ജോയ‌്സ‌് ജോർജും സീറ്റ‌് നിലനിർത്തുന്നതിനൊപ്പം ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും  മുന്നിൽവരും. പിറവത്തും എൽഡിഎഫ‌് വ്യക്തമായ മേൽക്കൈ നേടുമെന്നും അവസാനവട്ട കണക്കെടുപ്പുകൾ സൂചിപ്പിക്കുന്നു. 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് നേടിയ വിജയത്തേക്കാൾ തിളക്കമുള്ളതായിരിക്കും ഇക്കുറിയെന്ന‌് ഇടതുമുന്നണി നേതാക്കൾ പറഞ്ഞു. അന്ന‌് 13 മണ്ഡലങ്ങളിൽ ഒമ്പതും എൽഡിഎഫിനായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കൂടുതൽ ജനവിഭാഗങ്ങളും പ്രസ്ഥാനങ്ങളും എൽഡിഎഫിന‌് പിന്തുണ പ്രഖ്യാപിച്ചു. ആം ആദ‌്മി പാർടി, വിശ്വകർമ മഹാസഭ, ഡോ. ബി ആർ അംബേദ‌്കർ  ട്രസ‌്റ്റ‌്, ഇബ്രാഹിം സുലൈമാൻ സേട്ട‌് കൾച്ചറൽ ഫോറം തുടങ്ങിയ സംഘടനകളാണ‌് ശനിയാഴ‌്ച പിന്തുണ പ്രഖ്യാപിച്ചത‌്. ഇത‌് ഇടതുമുന്നണിയുടെ വിജയത്തിന‌് തിളക്കം കൂട്ടും.

എറണാകുളത്ത‌് ആദ്യംമുതൽതന്നെ ഇടതുമുന്നണി നേടിയ പ്രചാരണ മുൻതൂക്കം അവസാനഘട്ടത്തിലും നിലനിർത്താൻ കഴിഞ്ഞു. താഴെത്തട്ടിലുള്ള സംഘടനാപ്രവർത്തനത്തിലും ഇടതുമുന്നണിക്കാണ‌് മുൻതൂക്കം. പി രാജീവിന്റെ ഇടപെടലുകളും വികസന–-കാരുണ്യ പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. രാജീവിന‌് കിട്ടിയ സാർവത്രികമായ പിന്തുണയും എൽഡിഎഫിന‌് മുതൽക്കൂട്ടായി.  സോഷ്യൽ മീഡിയയിലെ പ്രചാരണമികവും മുന്നണിയുടെ നിലപാടുകളും പുതിയ വോട്ടർമാരിൽ ഇടതുപക്ഷത്തിന‌് അനുകൂലമായ ചലനമുണ്ടാക്കി.

മികച്ച സ്ഥാനാർഥി പി രാജീവ‌് തന്നെയെന്ന‌് സ്ഥാപിക്കാനും ഇടതുമുന്നണിക്ക‌് കഴിഞ്ഞു. ഇതെല്ലാം വോട്ടായി മാറുമെന്ന‌് മുന്നണിനേതൃത്വം കരുതുന്നു. ഇതിനുപുറമെയാണ‌് ആം ആദ‌്മി പാർടിയുടെ പിന്തുണ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഎപിക്ക‌് മണ്ഡലത്തിൽ അരലക്ഷത്തോളം വോട്ടുകൾ ലഭിച്ചിരുന്നു. ഇതും എൽഡിഎഫ‌് വിജയത്തിന‌് ഘടകമാകും.

ചാലക്കുടിയിൽ ഇന്നസെന്റ‌് വിജയം കൂടുതൽ ഭൂരിപക്ഷത്തോടെ ആവർത്തിക്കുമെന്ന‌് അവസാനഘട്ട ചിത്രങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ സാർവത്രികമായ അംഗീകാരം ഇന്നസെന്റ‌ിന‌് നേടിക്കൊടുത്തിരുന്നു. പ്രചാരണങ്ങളിലും ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലും എൽഡിഎഫ‌് തന്നെയാണ‌് മുന്നിൽ.

ആം ആദ‌്മി പാർടിയുടെ പിന്തുണ, കിഴക്കമ്പലം ട്വന്റി–-20യുടെ പിന്തുണ എന്നിവ എൽഡിഎഫിന‌് ഇവിടെ ബോണസാകും. ട്വന്റി–-20ക്ക‌് 20,000 വോട്ടുകളുണ്ട‌്. എഎപി കഴിഞ്ഞതവണ മുപ്പതിനായിരത്തിലേറെ വോട്ട‌് നേടിയിരുന്നു. യാക്കോബായ സഭയും എൽഡിഎഫിന‌് അനുകൂലനിലപാട‌് സ്വീകരിച്ചിട്ടുണ്ട‌്. ഒന്നരലക്ഷത്തിലേറെ വിശ്വാസികളാണ‌് ഈ മണ്ഡലത്തിൽമാത്രമുള്ളത‌്. അതും എൽഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കും.

ഇടുക്കിയിൽ കഴിഞ്ഞതവണ ജോയ‌്സ‌് ജോർജ‌് ഹൈറേഞ്ചിലെ ഭൂരിപക്ഷംകൊണ്ടാണ‌് വിജയിച്ചത‌്. എന്നാൽ, ഇക്കുറി ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും എൽഡിഎഫ‌് മികച്ച ഭൂരിപക്ഷം നേടുമെന്ന‌് കണക്കുകൾ പറയുന്നു. എംപി എന്ന നിലയിൽ ജോയ‌്സ‌് ജോർജിന്റെ വികസനങ്ങളും ഇടപെടലുകളും ഇടതുപക്ഷ അനുഭാവികളല്ലാത്തവരിൽപ്പോലും നല്ലമതിപ്പ‌് ഉണ്ടാക്കിയിട്ടുണ്ട‌്. ഇതിനുപുറമെ ഇരുമണ്ഡലങ്ങളിലെയും എംഎൽഎമാരുടെ പ്രവർത്തനങ്ങളും ഇടതുമുന്നണിയുടെ ഭൂരിപക്ഷം കൂട്ടും.

കോട്ടയം മണ്ഡലത്തിൽപ്പെട്ട പിറവവും ഇക്കുറി ചുവക്കുമെന്ന‌് തെരഞ്ഞെടുപ്പ‌ുചിത്രം വ്യക്തമാക്കുന്നു. ഒരുവർഷക്കാലം മണ്ഡലം അനാഥമാക്കിയ ജോസ‌് കെ മാണിയോടുള്ള എതിർപ്പ‌് എൽഡിഎഫിന‌് അനുകൂലമാകും. കൂടാതെ സിപിഐ എം ജില്ലാ സെക്രട്ടറി, എംഎൽഎ എന്നീ നിലകളിൽ വി എൻ വാസവന്റെ പ്രവർത്തനങ്ങളും അംഗീകാരവും പിറവത്ത‌് എൽഡിഎഫിനെ ഭൂരിപക്ഷത്തിലെത്തിക്കും. ഇത‌് വി എൻ വാസവന്റെ വിജയത്തിന‌് മാറ്റുകൂട്ടും.

 

 


പ്രധാന വാർത്തകൾ
 Top