02 June Tuesday

കൊടുങ്ങല്ലൂരില്‍ 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

തൃശൂര്‍ > കോവിഡ് 19 വ്യാപന സാധ്യത മുന്‍നിര്‍ത്തി കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നാളെ മുതല്‍ മാര്‍ച്ച് 29 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എല്ലാ ആരാധനാലയങ്ങളുടേയും ചടങ്ങുകള്‍ക്ക് ഇത് ബാധകമായിരിക്കും. അതേ സമയം ആരാധനാലയങ്ങളിലെ ദിനേനയുള്ള ചടങ്ങുകള്‍ പ്രതീകാത്മകമായി, നിയമപരമായി നടത്താം. കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസില്‍ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.


 


പ്രധാന വാർത്തകൾ
 Top