27 May Wednesday

സർക്കാരിന്റെ പാക്കേജ്‌ സ്വാഗതാർഹം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


കോവിഡ്‌ ജനജീവിതത്തിൽ -സൃഷ്ടിച്ച പ്രയാസങ്ങളും ആശങ്കകളും മറികടക്കാൻ സഹായിക്കുന്ന സംസ്ഥാന സർക്കാരിന്റെ പാക്കേജ്‌ സ്വാഗതാർഹമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌  പറഞ്ഞു. ജനജീവിതം തിരിച്ചുപിടിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം പ്രവർത്തിക്കാൻ പാർടി പ്രവർത്തകരൊന്നാകെ മുന്നോട്ടുവരണം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങളെത്തിക്കണം. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എല്ലാവരിലും എത്തുന്നതിന്‌ ആവശ്യമായ പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ നടത്തണം.

കോവിഡ്‌ -രോഗബാധ പടരുന്നത്‌ നിയന്ത്രിക്കാൻ സർക്കാർ എടുത്ത മുൻകരുതലുകൾ രാജ്യത്തിന്‌ മാതൃകയാണ്‌. സർക്കാർ നിർദേശാനുസരണമുള്ള മുൻകരുതലുകളും ബോധവൽക്കരണവും രോഗവ്യാപനം തടയുന്നതിന്‌ അനിവാര്യമാണ്‌. വളരെ സൂക്ഷ്‌മതയോടെ പ്രതിരോധപ്രവർത്തനം സംഘടിപ്പിക്കുക വഴി രോഗവ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. കൂടുതൽ മനുഷ്യരിലേക്ക്‌ രോഗം പടരാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലും ആവശ്യമാണ്‌. പാർടി പ്രവർത്തകരൊന്നാകെ അർപ്പണബോധത്തോടെ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top