03 April Friday

ദുരന്തത്തിലേക്ക്‌ കൺതുറന്ന പിറന്നാൾ ; അപകടം സംസ്ഥാന പൊതുഗതാഗത സർവീസിന്റെ 82–-ാം പിറന്നാൾ ദിനത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


സ്വന്തം ലേഖകൻ
പിറന്നാൾ ആഘോഷത്തിലേക്ക്‌ കണ്ണുതുറക്കുംമുമ്പേ തേടിയെത്തിയ ദുരന്തവാർത്തയിൽ കണ്ണീരണിഞ്ഞ്‌ കെഎസ്‌ആർടിസി. സംസ്ഥാനത്തെ പൊതുഗതാഗത ബസ് സർവീസിന്റെ പിറന്നാളായിരുന്നു വ്യാഴാഴ്‌ച. കെഎസ്‌ആർടിസിക്ക്‌ പ്രാരംഭം കുറിച്ച പൊതുഗതാഗത ബസ്‌ സർവീസിന്‌ വ്യാഴാഴ്‌ച 82 വർഷം പൂർത്തിയായി. പക്ഷേ, പുലർച്ചെയെത്തിയ  ദുരന്തചിത്രത്തിൽ കേരളത്തിന്റെ മനസ്സ്‌ നീറി.

1938 ഫെബ്രുവരി 20നാണ് ചിത്തിര തിരുനാൾ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്‌ തുടക്കം കുറിക്കുന്നത്. കവടിയാർ പാലസിൽനിന്ന്‌ പത്മനാഭസ്വാമിക്ഷേത്രത്തിലേക്കായിരുന്നു ആദ്യ യാത്ര. രാജാവും ബന്ധുക്കളുമായിരുന്നു ആദ്യയാത്രക്കാർ. 1937ൽ തിരുവിതാംകൂർ ഗതാഗതവകുപ്പ്‌ രൂപീകരിച്ചിരുന്നു. ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡിന്റെ ഓപ്പറേറ്റിങ് സൂപ്രണ്ടായിരുന്ന ഇ ജി സാൾട്ടറിനെ സൂപ്രണ്ടായി നിയമിച്ചായിരുന്നു വകുപ്പ് രൂപീകരണം. ആദ്യ ബസ്‌ ഓടിച്ചതും സാൾട്ടറാണ്‌. 1965 മാർച്ച്‌ 15നാണ്‌ കെഎസ്‌ആർടിസി രൂപംകൊള്ളുന്നതെങ്കിലും പൊതു ഗതാഗത സർവീസിന്‌ തുടക്കംകുറിച്ച ഫെബ്രുവരി 20നാണ്‌ ബസ്‌ ഡേ ആചരിക്കുന്നത്‌.
 


പ്രധാന വാർത്തകൾ
 Top